BREAKING NEWS

“ഹിജാബ് ധരിച്ച് ശരീരം മുഴുവൻ മൂടി വര്‍ക്കൗട്ട് ചെയ്യണം”, പാട്ട് ഉണ്ടാവില്ല, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം, ഇസ്ലാം ഫ്രണ്ട്ലി ജിമ്മുമായി യുവാവ്

· · 1 min read
Share: Copied!

പാലക്കാട്: ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകൾ. ഇസ്ലാം ഫ്രണ്ട്ലി ജിം എന്ന പേരിലാണ് പുതിയ നീക്കം. പാലക്കാട് പുതുനഗരത്താണ് ഇത്തരത്തിൽ ജിം സ്ഥാപിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ആയ ജിം ആണ് ഇതെന്നാണ് ഉടമ പറയുന്നു.

15 വർഷമായി പ്രവർത്തിക്കുന്ന ജിം ആണ് ഇസ്ലാം ഫ്രണ്ട്ലി ജിം ആക്കി മാറ്റുന്നതെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു. ജിമ്മിന്റെ ഉടമ നവമാധ്യമങ്ങളിലാണ് ഇസ്ലാം ഫ്രണ്ട്ലി ജിം സ്ഥാപിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകൾ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച് ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മിൽ വർക്കൗട്ട് ചെയ്യേണ്ടത്.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ആയിരിക്കില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും ഇതിൽ പറയുന്നുണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് മറ്റ് മതക്കാർക്കും വേണമെങ്കിൽ ജിമ്മിലേക്ക് വരാമെന്നും സോഷ്യൽ മീഡിയയിൽ പറയുന്നു..

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026