BREAKING NEWS

‘എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു, എനിക്ക് കുത്തേറ്റു’…ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ്, ‘നി​ന​ക്ക് കു​ത്തേ​റ്റെ​ന്നോ? എ​വി​ടെ? എ​നി​ക്ക് തോ​ന്നു​ന്നി​ല്ല കൂ​ട്ടു​കാ​രാ’- പരിഹസിച്ച് പോലീസ്!! കു​ത്തേ​റ്റു മ​രി​ക്കാ​റാ​യ 18 ​കാ​ര​നെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്, യുകെയിൽ വൻ പ്രതിഷേധം- Video

· · 1 min read
Share: Copied!

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ൻറെ‌ കു​ത്തേ​റ്റു മ​രി​ക്കാ​റാ​യ പ​തി​നെ​ട്ടു​കാ​ര​നെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഇതോടെ പോലീസിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ വംശജനായ യുവാവ് തനിക്ക് ശ്വാ​സം മു​ട്ടു​ന്നു, കുത്തേറ്റു എ​ന്ന് നി​ല​വി​ളി​ച്ചി​ട്ടും പോ​ലീ​സ് യു​വാ​വി​ൻറെ കൈ​ക​ളി​ൽ ബ​ല​മാ​യി വി​ല​ങ്ങു​വെ​ക്കു​ക​യാ​യി​രു​ന്നു. സ​താം​പ്ട​ണി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലു​ണ്ടാ​യ ഹെ​ൻ​റി നൊ​വാ​ക് എ​ന്ന കൗ​മാ​ര​ക്കാ​ര​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ഡി​കാം ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

അതേസമയം വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് പോ​ലീ​സി​നെ വ​ഴി​തെ​റ്റി​ച്ച പ്ര​തി സി​ഖ് വം​ശ​ജ​നാ​യ വി​ക്രം ദി​ഗ്‌​വ​യ്ക്ക് (23) കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കു​റ​ഞ്ഞ​ത് 21 വ​ർ​ഷം ത​ട​വോ​ടെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നൊ​വാ​കി​ൻറെ കു​ടും​ബ​ത്തി​ൻറെ അ​നു​മ​തി​യോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ത​നി​ക്ക് കു​ത്തേ​റ്റെ​ന്ന് നൊ​വാ​ക് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും “നി​ന​ക്ക് കു​ത്തേ​റ്റെ​ന്നോ? എ​വി​ടെ? എ​നി​ക്ക് തോ​ന്നു​ന്നി​ല്ല കൂ​ട്ടു​കാ​രാ” എ​ന്ന് പ​രി​ഹ​സി​ച്ചാ​ണ് പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച​ത്. പിന്നാലെ നൊ​വാക് ബോ​ധ​ര​ഹി​ത​നാ​യി വീഴുകയായിരുന്നു. ഇതോടെ പോ​ലീ​സ് നൊ​വാ​കി​നെ പ​രി​ശോ​ധി​ച്ച​തും വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി സി​പി​ആ​ർ ന​ൽ​കി​യ​തും ദൃശ്യങ്ങളിൽ കാണാം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​കെ​യി​ൽ വ​ൻ ജ​ന​രോ​ഷ​വും വം​ശീ​യ ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​താം​പ്ട​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ‘എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി മു​ൻ​പ് ഉ​ന്ന​യി​ച്ച വം​ശീ​യ ആ​രോ​പ​ണം പോ​ലീ​സി​ൻറെ തീ​രു​മാ​ന​ങ്ങ​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചു എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​മ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​തി​രി​ക്കാ​ൻ ഹോം ​സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് ജ​ന​ങ്ങ​ളോ​ട് ശാ​ന്ത​രാ​കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. പോ​ലീ​സു​കാ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026