BREAKING NEWS

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി വിട്ടു, ഇരട്ട പെൺമക്കൾക്ക് ജന്മം നൽകിയതിന്റെ പേരിലും മര്‍ദനം, സ്ത്രീധനമായി സ്വര്‍ണവും ഓട്ടോറിക്ഷയും ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കും, ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

· · 1 min read
Share: Copied!

മുംബൈ: ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ (30) രണ്ടു മക്കളുമായി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവ് മനോഹർ പോൾ, ഭർതൃപിതാവ്, ബന്ധുക്കളായ 2 സ്ത്രീകൾ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണയ്ക്കും സ്ത്രീധന പീഡനത്തിനും പൊലീസ് കേസെടുത്തത്.

ഭർത്യവീട്ടിലെ പീഡനം സഹിക്കാനാവാതെ അശ്വിനി, അഞ്ചു വയസ്സുള്ള മകൻ അജിങ്ക്യ, രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളായ വീര, ക്രാന്തി എന്നിവരുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ നൽദുർഗ് കോട്ടയിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. വീര ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ദേശീയതലത്തിൽ 5 സ്വർണവും 6 വെള്ളിയും നേടിയിട്ടുള്ള അശ്വിനി മനോഹർ പോൾ, 2007ൽ തിരുവനന്തപുരത്ത് നടത്തിയ ദേശീയ ഗുസ്തിമത്സരത്തിൽ സ്വർണം നേടിയിരുന്നു.

സർക്കാർ സർവീസിലായിരുന്നെങ്കിലും ഭർതൃപീഡനത്തെത്തുടർന്നു ജോലി വിട്ടു. അപകടമരണമെന്നാണു കരുതിയതെങ്കിലും അശ്വിനിയുടെ പിതാവ് പരാതി നൽകിയതോടെയാണു പീഡന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീധനത്തിന്റെ പേരിലും ഇരട്ട പെൺമക്കൾക്കു ജന്മം നൽകിയതിന്റെ പേരിലും പ്രതികൾ യുവതിയെ പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിച്ചു. പണവും സ്വർണവും ഓട്ടോറിക്ഷയും ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026