ബേഗുസരായ്: പീഡനത്തിനിരയായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്ത് ക്രൂരമായി അപമാനിച്ചതായി പരാതി. ബിഹാറിലെ ബേഗുസരായിലാണ് സംഭവം. പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച നാട്ടുകൂട്ടം, യുവതിയെ മാപ്പുപറയാനും അപമാനകരമായ രീതിയിൽ പെരുമാറാനും നിർബന്ധിച്ചതായാണ് പരാതി.
യുവതിയോട് സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുടർന്ന് നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിക്കുകയായിരുന്നു. ബിഹാറിലെ ബേഗുസരായിലാണ് സംഭവം. പീഡനത്തിനിരയായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ യുവതിയെ പീഡിപ്പിച്ചയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിച്ചയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.
30 വയസുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ ജൂണിലാണ് അയൽവാസി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ടെത്തിയവർ രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകൂട്ടം ചേർന്ന് യുവതിയെ വിചാരണ ചെയ്തത്.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയും പരിശോധിക്കുന്നതായി ബേഗുസരായ് ഡിഎസ്പി നിഖിൽ കുമാർ അറിയിച്ചു. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി ഗ്രാമത്തിന് പുറത്തായിരുന്നു. ഭർത്താവ് തിരിച്ചെത്തിയ ശേഷമാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.


















































