BREAKING NEWS

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു, പിന്നീട് പ്രണയത്തിലായി, കാമുകിയെ കാണാന്‍ പാകിസ്താനിലേക്ക് ഒളിച്ചു കടന്നു, യുവതി കൈവിട്ടു, ഒടുവില്‍ ജയിലിലായി ഇന്ത്യന്‍ യുവാവ്

· · 1 min read
Share: Copied!

ലഖ്നൗ: കാമുകിയെ കാണാനായി വിസയില്ലാതെ പാകിസ്താനിലേക്ക് കടന്ന യുവാവ് അറസ്റ്റിലായി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു എന്ന യുവാവാണ് പാകിസ്താനിൽ പിടിയിലായത്. നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്ന ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഡൽഹിയിൽ തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബാദൽ ബാബു, ഫേസ്ബുക്കിലൂടെയാണ് പാകിസ്താൻ സ്വദേശിയായ സനയെ പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

2024 ഓഗസ്റ്റിൽ പാകിസ്താനിലേക്ക് കടക്കാൻ ബാദൽ ആദ്യം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് 2024 ഒക്ടോബർ 15-ന് വിസയില്ലാതെ അതിർത്തി കടന്ന് അദ്ദേഹം പാകിസ്താനിലെത്തി. വീട്ടിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളെല്ലാം ഉപേക്ഷിച്ചാണ് ബാദൽ പോയതെന്ന് കുടുംബം പറയുന്നു. എന്നാൽ സന ബാദലിനെ വിവാഹം കഴിയാൻ തയ്യാറായില്ലെന്നും കുടുംബം വ്യക്തമാക്കി. തുടർന്ന് ബാദൽ പാകിസ്താനിൽതന്നെ ജോലി ചെയ്ത് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കളുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു.

ആടുമേയ്ക്കുന്ന ജോലിയിലാണ് ഇയാൾ ഏർപ്പെട്ടിരുന്നത്. 2024 ഡിസംബർ 27-ന് ആടുകളെ മേയിക്കുന്നതിനിടെ ബാദലിന്റെ സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ പാക് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നിയമവിരുദ്ധമായി അതിർത്തി കടന്നതിന് അദ്ദേഹം അറസ്റ്റിലായി. ഇതിനിടെ ബാദലിന്റെ കോടതി പരിസരത്ത് നിന്നുള്ള ഒരു വീഡിയോ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ആ വീഡിയോയിൽ, താൻ ഇപ്പോൾ മടങ്ങിവരില്ലെന്നും വിഷമിക്കേണ്ടെന്നും കുടുംബത്തോട് പറയുന്നതും, ഒപ്പം ‘ഞാൻ മതം മാറി’ എന്ന് വ്യക്തമാക്കുന്നതും കേൾക്കാം. അഭിഭാഷകർ മുഖേനെ വീഡിയോ കോളിലാണ് ഇയാൾ സംസാരിച്ചിരുന്നത്.

BREAKING NEWS
ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്?? ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്...
13 Oct 2026
BREAKING NEWS
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് പൊലീസ് തന്നെ വലിച്ചിഴച്ചത്, ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിച്ചത്, കാപ്പ കേസിന് പിന്നിൽ വി കെ പ്രശാന്തിന്റെ മുൻവൈരാഗ്യം, ജയിലിൽ താൻ കൊടിയ പീഡനം നേരിട്ടു- ആര്‍ സുഗതന്‍
13 Oct 2026
BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്
13 Oct 2026