അമരാവതി: ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്‌കൂളിൽ നടന്ന തർക്കത്തിനിടെ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദിച്ചു. സ്കൂൾ സമയത്തെ ഒരു പ്രശ്നത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയെ ശാസിച്ചപ്പോഴാണ് സംഭവം. പതിവ് മുന്നറിയിപ്പായി തുടങ്ങിയ പ്രശ്നം പിന്നീട് ഇരുവരും തമ്മിലുള്ള ചൂടേറിയ വാഗ്വാദമായി മാറി.
തർക്കത്തിനിടെ, വിദ്യാർഥി അധ്യാപകനെ മർദിച്ചു. ഇതോടെ മറ്റ് വിദ്യാർഥികളിലും ജീവനക്കാരിലും പരിഭ്രാന്തരായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വാക്കുതർക്കത്തിന് ഇടയിൽ തന്റെ അമ്മയെ കുറിച്ച് അധ്യാപകൻ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്.
ഇതോടെ നാട്ടുകാരും മാതാപിതാക്കളും പ്രശ്നത്തിൽ ഇടപെട്ടു. സ്കൂൾ അധികൃതർ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പിലെയും പൊലീസിലെയുംവിവരമറിയിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാനും കാമ്പസിൽ കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചു. കുട്ടിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് അവനെ കൗൺസിലിങിനും വിധേയനാക്കി. വരാനിരിക്കുന്ന പൊതു പരീക്ഷ എഴുതാൻ തയാറെടുക്കുന്നതിനാൽ വിഷയം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.






