തൃശൂർ: അർദ്ധരാത്രിയിൽ അടിച്ചുപൂക്കുറ്റിയായി തൃശൂർ നഗരത്തിൽ കാറുകൾ തടഞ്ഞ് യുവതിയുടെ പരാക്രമം. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. പിടികൂടിയ എഎസ്ഐയെ വരെ യുവതിയെ മർദ്ദനത്തിന് ഇരയാക്കി. പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു.
രാത്രി 12 മണിയോടെ തൃശൂർ നഗരത്തിൽ കാറുകൾ തടഞ്ഞു പണം ആവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. യാത്രക്കാർ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. ഈ സമയം മദ്യപിച്ച് ബോധം കെട്ട നിലയിലായിരുന്നു യുവതി. ആൺ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്ലസ്ടു വരെ പഠിച്ചിട്ടുള്ള റഹ്മത്ത് ആൺ സുഹൃത്തിനൊപ്പമാണ് വന്നത്. എന്നാൽ യുവതി മദ്യലഹരിയിൽ പെരുമാറാൻ തുടങ്ങിയപ്പോൾ വഴിയിലിട്ട ശേഷം ആൺസുഹൃത്ത് രക്ഷപ്പെട്ടു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവരിടെ പിടികൂടുന്നതിനിടെ എഎസ്ഐ കലയെ കടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു.






