BREAKING NEWS

രമ്യയുടേത് ഗുരുതര വീഴ്ച, ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം, കെപിസിസി ഭാരവാഹി യോഗത്തിൽ വിമര്‍ശനവുമായി എം.എം ഹസൻ, യോഗത്തില്‍ പങ്കെടുക്കാതെ രമ്യ ഹരിദാസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസൻ. കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

രമ്യയുടെ നടപടികൾ ഉചിതമായില്ലെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. ആരും രമ്യ ഹരിദാസിനെ പിന്തുണക്കുന്ന നിലപാടെടുത്തില്ല. അന്വേഷണസമിതി ഇന്ന് തന്നെ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറും. രമ്യക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ രമ്യ ഹരിദാസ് ഇന്ന് യോഗത്തിൽ പങ്കെടുക്കാൻ എത്തിയില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ കെപിസിസി യോഗമാണ്. ആ യോഗത്തിലാണ് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് പങ്കെടുക്കാതിരിക്കുന്നത്.

 

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026