കോഴിക്കോട്: രണ്ട് മക്കളെ തീകൊളുത്തി കൊല്ലാനുള്ള പിതാവിന്റെ ശ്രമം പരാജയപ്പെടുത്തി കുന്നമംഗലം പോലീസ്. കുന്നമംഗലം കമ്പനി മുക്കിലുള്ള ഈഗിൾ പ്ലാൻറേഷൻ നഗറിലെ വീട്ടിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് നാടിനെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവമുണ്ടായത്.
വിപിൻ ലാൽ എന്നയാളാണ് ഭാര്യയെ പിടിച്ച വീട്ടിൽ നിന്ന് ഇറക്കിവിട്ട് രണ്ട് മക്കളെ ഡീസൽ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിനായി ഇയാൾ ഗ്യാസ് സിലിണ്ടറും തുറന്നിട്ടിരുന്നു. അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് വിവരമറിഞ്ഞ പോലീസ് പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാർക്ക് വിവരം നൽകുകയും അവർ വീട്ടിലെത്തുകയുമായിരുന്നു. ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
ഒരു മണിക്കൂറാളം പോലീസ് ഇയാളുമായി സംസാരിച്ചു. എന്നിട്ടും വഴങ്ങിയില്ല. തുടർന്ന് വിപിൻ ലാലിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.






