BREAKING NEWS

“പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നിത് ഒഴിവാക്കണം”, രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും, അതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, ശശി തരൂരിന് താക്കീതുമായി കെ സി വേണുഗോപാൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ജെൻസികളെ കേൾക്കാൻ കോൺഗ്രസിനായോ എന്ന് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ, കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ പറയുകയുണ്ടായി. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു.

എന്നാൽ, സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകുമെന്നും മുംബൈയിൽ നടന്ന സംവാദ പരിപാടിയിൽ തരൂർ പറഞ്ഞിരുന്നു. എന്നാൽ, തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി തരൂർ പിന്നീട് വിശദീകരണം നടത്തിയിരുന്നു. തരൂരിന്റെ പ്രസ്താവന സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് കെ.സി.വേണുഗോപാൽ ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന താക്കീത് നൽകിയത്. സിജെപി പ്രതിഷേധത്തിനിടെ രാഹുൽ നടത്തിയ ഇടപെടലുകളും കഴിഞ്ഞ ദിവസം അലഹബാദിൽ നടത്തിയ പരിപാടിയും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പെല്ലെറ്റ് ഗൺ ഉപയോഗിച്ച് വിദ്യാർഥികൾക്ക് നേരെ നടത്തിയ ആക്രമണം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ നടത്തിയ സമരവും ജെൻസിക്ക് വേണ്ടിയായിരുന്നു.

ഇതൊന്നും കാണാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശശി തരൂരിനോടുതന്നെ ചോദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. ‘പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ കോൺഗ്രസുകാർ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നിതിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രദ്ധിക്കണം. രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും. രാഹുലിനെ മോശമായിട്ട് പറയുക എന്നതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. അതിൽനിന്ന് നമ്മൾ അറിഞ്ഞോ അറിയാതെയോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം’ വേണുഗോപാൽ പറഞ്ഞു. അറിഞ്ഞുകൊണ്ട് തരൂർ അങ്ങനെ പറയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026