BREAKING NEWS

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, നിയന്ത്രണംവിട്ട കാർ തല കീഴായി 50 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം, കാറിലുണ്ടായിരുന്ന കുഞ്ഞും ഭാര്യയുമടക്കമുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സീറ്റ് ബെൽട്ട് ഇട്ടിരുന്നതിനാൽ ജെറിനു പുറത്തുകടക്കാനായില്ല

· · 1 min read
Share: Copied!

ഇടുക്കി: കട്ടപ്പന-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഏലപ്പാറ ചിന്നാർ ഏറുമ്പടത്തിനു സമീപം ഇന്നു പുലർച്ചെ ആറോടെയായിരുന്നു അപകടം. അപകടത്തിൽ വാഹനമോടിച്ചിരുന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ ഏണസ്റ്റാണ് മരിച്ചത്.

വാഹനത്തിൽ അഞ്ചു യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജെറിൻറെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിസാര പരുക്കുപറ്റിയ അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു വയസുള്ള കുട്ടിയും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ജെറിൻ ഉറങ്ങിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അതേസമയം തിരുവനന്തപുരത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് വന്ന കാറാണ് 50 അടി കാഴ്ചയിലേക്ക് മറിഞ്ഞത്. നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞ ശേഷം നിറയെ വെള്ളമുണ്ടായിരുന്ന കൈതപ്പതാൽ തോട്ടിൽ പതിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന ജെറിൻ സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ പുറത്തിറങ്ങാനാവാതെ തോട്ടിലെ വെള്ളത്തിൽ മുങ്ങിയതാണ് മരിക്കാൻ ഇടയായത്. പുറത്തെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും പീരുമേട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രാവിലെ പള്ളിയിലേക്ക് പോയവരാണ് കാർ മറിയുന്നത് കണ്ടത്. പിന്നീട് നാട്ടുകാരും സമീപത്തെ കട്ടക്കളത്തിൽ ജോലി ചെയ്യുന്ന അതര സംസ്ഥാന തൊഴിലാളികളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞെത്തിയ ഉപ്പുതറ പോലീസാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026