BREAKING NEWS

രക്ഷാപ്രവര്‍ത്തനത്തിനിടെ റോപ്പില്‍ നിന്നും കൈ വഴുതി ഒഴുക്കില്‍പ്പെട്ടു, നീന്തല്‍ പരിശീലകന്റെ മൃതദേഹം കണ്ടെത്തി, കണ്ടെത്തിയത് നാലുദിവസത്തെ തിരച്ചിലിനൊടുവില്‍

· · 1 min read
Share: Copied!

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ പരിശീലകനുമായ ആർ. രാജേഷിന്റെ (48) മൃതദേഹം കണ്ടെത്തി.

നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് ഒന്നിന് പെയ്ത ശക്തമായ മഴയെത്തുടർന്ന് കോഴിച്ചാൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനത്തിനായി കെട്ടിയിരുന്ന റോപ്പിൽ നിന്നും കൈവിട്ടുപോയ രാജേഷ് കുത്തൊഴുക്കിൽപെടുകയായിരുന്നു. റിവർ റാഫ്റ്റിംഗ് വിദ​ഗ്ധൻ കൂടിയായ രാജേഷിനായി ഫയർഫോഴ്സും വിദഗ്ദ്ധ സംഘങ്ങളും, അദ്ദേഹം നീന്തൽ പഠിപ്പിച്ച ശിഷ്യന്മാരും പ്രദേശത്ത് തീവ്രമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് നാലാമത്തെ ദിവസം മൃതദേഹം കിട്ടിയിരിക്കുന്നത്.

BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026