കൊൽക്കത്ത: കൊൽക്കത്തയിൽ ടിഎംസിയുടെ പ്രതിഷേധ റാലിക്കിടെ സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബരുയിപുറിൽ പതിനൊന്നുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചുള്ളതായിരുന്നു ടിഎംസി റാലി. അതിനിടെയാണ് സംഭവം.
പ്രതിഷേധ മാർച്ചിനിടെ ജനക്കൂട്ടത്തിനിടയിൽ മമതയ്ക്ക് വഴിയൊരുക്കാൻ ശ്രമിച്ച പ്രവർത്തകനെയാണ് അവർ മുഖത്തടിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മമതാ ബാനർജിക്ക് അവരുടെ മാനസിക സന്തുലിതാവസ്ഥ പൂർണമായി നഷ്ടമായി. ഇന്നത്തെ മാർച്ചിനിടെ സ്വന്തം പാർട്ടിയിലെ നിരവധി പ്രവർത്തകരെ അവർ തല്ലി,” എന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ വീഡിയോ പങ്കുവെച്ച് കുറിച്ചു.
അതേസമയം, ടിഎംസിയുടെ പ്രതിഷേധ റാലി പലയിടത്തും ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ഇടപെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
Mamata Banerjee has completely lost her mental balance after losing elections!
Mamata Banerjee Hits Multiple People belonging to her own party during Protest march today. pic.twitter.com/9QR2C524b7
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) July 8, 2026

















































