BREAKING NEWS

തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കേളേജിന് കെ. കരുണാകരന്റെ പേര്; സർക്കാർ ഉത്തരവിറക്കി; രണ്ടാമത്തെ മെഡിക്കൽ കോളേജിനായി ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ഒരുമിപ്പിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളേജ് രൂപീകരിക്കുന്നത്.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എൻ.എച്ച്.എം. പദ്ധതികളുടെ അവലോകനയോഗത്തിലായിരുന്നു മന്ത്രി ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ്. സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടിയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നായിരുന്നു എൻ.എച്ച്.എം. യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടത്.

ആവശ്യം ഗൗരവത്തോടെ കാണുന്നതായി കേന്ദ്രമന്ത്രി നദ്ദ മറുപടിയും നൽകിയിരുന്നു. രാജ്യത്തുടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ജെ.പി. നദ്ദ അറിയിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026