തിരുവനന്തപുരം: മദ്രസ ക്ലാസ് എടുക്കാമെന്ന് പറഞ്ഞു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല മെസേജുകൾ അയച്ച് മദ്രസ അധ്യാപകൻ. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജവഹർ മദ്രസയിലെ അദ്ധ്യാപകനാണ് പെൺകുട്ടികൾക്ക് അശ്ലീല വീഡിയോയും മെസേജും അയക്കുന്നത്.
പരാതികൾ ഉയർന്നിട്ടും ജമാഅത്തെ കമ്മിറ്റി നടപടി എടുത്തില്ല. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചത്. 12 നും 14 നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. ക്ലാസിനൊപ്പം തന്നെ കുട്ടികൾക്ക് ഇയാൾ വ്യക്തിഗതമായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു.
നേരിട്ട് കാണാണമെന്നും ഇങ്ങനെയൊക്കെ നമ്മുക്ക് ചെയ്താലോ എന്നും ഇയാൾ കുട്ടികളോട് ചോദിച്ചിരുന്നു. മാതാപിതാക്കളുടെ ശ്രദ്ധയിലാണ് അശ്ലീല സന്ദേശങ്ങൾ പെട്ടത്. തുടർന്ന് ഇയാൾ അയച്ച വീഡിയോകളും സന്ദേശങ്ങളും അടക്കം മാതാപിതാക്കൾ ബിമാപ്പളളി മുസ്ലീം ജമാഅത്തെ കമ്മിറ്റിയിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ജമാഅത്തെ കമ്മിറ്റി തയ്യാറായിട്ടില്ല. തുടർന്നാണ് കുടുംബങ്ങൾ പൊലീസിനെ സമീപിച്ചത്.



















































