BREAKING NEWS

‘സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത്’…പരോൾ നിയമവ്യവസ്ഥയ്ക്കൊക്കെ പുല്ലുവില!! സിഗരറ്റ് ആഞ്ഞു വലിച്ച് പുക വായുവിലേക്ക് ഊതിപ്പറപ്പിച്ച്, മീശ പിരിച്ച്, മാസ് സിനിമാ ഡയലോ​ഗും കാച്ചി റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി

· · 1 min read
Share: Copied!

കാസർകോട്: സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് ഏഴാം പ്രതി കുണ്ടംകുഴി സ്വദേശി ഏഴാം പ്രതി അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ വ്യവസ്ഥ ലംഘിച്ചാണ് പ്രതി സിനിമാ ഡയലോഗിനൊപ്പം മാസ് ലുക്ക് നൽകുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തിലൂടെ ഷെയർ ചെയ്തത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികൾക്കാണ് പരോൾ ലഭിച്ചത്. കേസിലെ പത്ത് പ്രതികളിൽ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

പ്രതികൾക്ക് ഇരുപത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. കഴിഞ്ഞ സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പ് നൽകിയ കൂട്ട പരോൾ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞിരുന്നു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു കോൺഗ്രസ് ആരോപണം.

കൂട്ടപ്പരോൾ വിവാദമായതോടെ ആഭ്യന്തര വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് കണ്ടെത്തിയാലേ ബാക്കിയുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കൂ. അതിനിടെയാണ് പുറത്തിറങ്ങിയ പ്രതി പ്രകോപനപരമായ രീതിയിൽ റീൽ പോസ്റ്റ് ചെയ്തത്. അതേസമയം പ്രതികൾ പുറത്തിറങ്ങിയതോടെ പ്രദേശത്ത് സംഘർഷ സാധ്യത മുൻനിർത്തി പോലീസ് കനത്ത ജാഗ്രതയിലാണുള്ളത്.

‘ഇനി ഞാൻ സഹയാത്രികനല്ല; പാർട്ടിയുടെ ഭാ​ഗം; സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാൻ ഒരുപാടുപേർ കാണും; പ്രസ്ഥാനം പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ സഖാക്കൾക്കൊപ്പം നിൽക്കാതെ മാറി നിന്നാൽ അത് കൊടിയ അപരാധം‘: സിപിഎം അം​ഗത്വമെടുത്ത് ജലീലും ഭാര്യയും

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026