BREAKING NEWS

മദ്രസ ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ അയച്ചു, നേരിട്ട് കണ്ട് ഇങ്ങനെയൊക്കെ ചെയ്താലോ എന്ന് കുട്ടികളോട് ചോദിച്ചു, മദ്രസ അധ്യാപകനെതിരെ പരാതി, നടപടിയെടുക്കാതെ ജമാഅത്തെ കമ്മിറ്റി

· · 1 min read
Share: Copied!

തിരുവനന്തപുരം:  മദ്രസ ക്ലാസ് എടുക്കാമെന്ന് പറഞ്ഞു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല മെസേജുകൾ അയച്ച് മദ്രസ അധ്യാപകൻ. ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജവഹർ മദ്രസയിലെ അദ്ധ്യാപകനാണ് പെൺകുട്ടികൾക്ക് അശ്ലീല വീഡിയോയും മെസേജും അയക്കുന്നത്.

പരാതികൾ ഉയർന്നിട്ടും ജമാഅത്തെ കമ്മിറ്റി നടപടി എടുത്തില്ല. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചത്. 12 നും 14 നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്. ക്ലാസിനൊപ്പം തന്നെ കുട്ടികൾക്ക് ഇയാൾ വ്യക്തിഗതമായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു.

നേരിട്ട് കാണാണമെന്നും ഇങ്ങനെയൊക്കെ നമ്മുക്ക് ചെയ്താലോ എന്നും ഇയാൾ കുട്ടികളോട് ചോദിച്ചിരുന്നു. മാതാപിതാക്കളുടെ ശ്രദ്ധയിലാണ് അശ്ലീല സന്ദേശങ്ങൾ പെട്ടത്. തുടർന്ന് ഇയാൾ അയച്ച വീഡിയോകളും സന്ദേശങ്ങളും അടക്കം മാതാപിതാക്കൾ ബിമാപ്പളളി മുസ്ലീം ജമാഅത്തെ കമ്മിറ്റിയിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ജമാഅത്തെ കമ്മിറ്റി തയ്യാറായിട്ടില്ല. തുടർന്നാണ് കുടുംബങ്ങൾ പൊലീസിനെ സമീപിച്ചത്.

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026