കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ. പത്തു മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നിലായത്.
വോട്ടെണ്ണലിന്റെ ആറു റൗണ്ട് പിന്നിടുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലായിരുന്നു. നിലവിൽ നേരിയ മുൻതൂക്കം അദ്ദേഹത്തിനുണ്ട്. 1600 വോട്ടിന്റെ ലീഡാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃത്താലയിൽ എം.ബി.രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ.ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിൽ.
അതേസമയം നിലവിലെ കണക്കുകൾ പ്രകാരം,97 സീറ്റുകളിൽ യുഡിഎഫും 41 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുകയാണ്. എൻഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.


















































