BREAKING NEWS

തലസ്ഥാന ന​ഗരിയിൽ ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞ് പ്രകടനം, മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് പേർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ കോടതി മുറിയിൽ നിൽപ് ശിക്ഷ, 1600 രൂപ പിഴയും വിധിച്ച് കോടതി

· · 1 min read
Share: Copied!

തിരുവനന്തപുരം: യാത്ര തടസമുണ്ടാക്കിയ മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി. ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നുപേർ കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്നു. കൂടാതെ പിപി ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടസമ ഉണ്ടാക്കി വഴി തടഞ്ഞ കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ശിക്ഷ വിധിച്ചത്.

ചിത്തരഞ്ജനെ കൂടാതെ സിഐടിയു നേതാക്കൾ ആയ പി. എം. വഹീദ, എൻ. കെ. രാമചന്ദ്രൻ എന്നിവർക്കാണു ശിക്ഷ വിധിച്ചത്. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, അവരുടെ ശമ്പളം പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തിയെന്നാണ് കേസ്. 2025 ജനുവരി 17നാണ് സംഭവം നടന്നത്.

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026