BREAKING NEWS

സ്കൂളിലെ ഐടി ക്ലാസില്‍ വച്ച് സഹപാഠികള്‍ കണ്ട അശ്ലീല വെബ്‌സൈറ്റിൽ തന്റെ ഫോട്ടോയും, അത് മാനസികമായി തളര്‍ത്തി, ഇപ്പോള്‍ വാര്‍ത്താ ചാനലുകള്‍ പോലും തന്റെ മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു- ജാന്‍വി കപൂര്‍

· · 1 min read
Share: Copied!

മുംബൈ: കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ. തന്റെ 15ാം വയസ്സിൽ ഒരു അശ്ലീല വെബ്‌സൈറ്റിൽ മോർഫ് ചെയ്ത ചിത്രം പ്രദർശിപ്പിച്ചതും അതിന്റെ മാനസികാഘാതവുമാണ് താരം പങ്കുവെച്ചത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ജാൻവി ദുരനുഭവം പങ്കുവെച്ചത്. ‘സ്‌കൂളിലെ ഒരു ഐ.ടി ക്ലാസിൽവെച്ച് സഹപാഠികൾ ഒരു അശ്ലീല വെബ്‌സൈറ്റ് കാണുന്നുണ്ടായിരുന്നു. അതിൽ തന്റെ മുഖം മറ്റൊരാളുടെ ശരീരത്തിലേക്ക് മോർഫ് ചെയ്ത ഒരു ഡീപ്ഫേക്ക് സ്റ്റൈൽ ചിത്രം ഉണ്ടായിരുന്നു’ -ജാൻവി പോഡ്കാസ്റ്റിൽ പറയുന്നു.

അത് തന്നെ മാനസികമായി തളർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ധാർമ്മികതയില്ലെന്നും ഇത് പ്രശസ്തിക്ക് നൽകേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും നടി പറയുന്നു. ആദ്യ സംഭവം വർഷങ്ങൾക്ക് മുമ്പാണ് നടന്നതെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയോടെ ഇത്തരം പ്രശ്നങ്ങൾ വർധിച്ചതായും ജാൻവി പറയുന്നു. കൃത്രിമബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

പ്രശസ്ത വാർത്താ പേജുകൾ പോലും താൻ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതിന്റെ എ.ഐ ദൃശ്യങ്ങൾ ഇടക്കിടെ പങ്കുവെക്കുന്നു. ഔദ്യോഗിക വാർത്താ പേജുകൾപോലും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നു. അവ ഇപ്പോഴും അവിടെയുണ്ട്. പൂർണമായും എ.​ഐ ചിത്രങ്ങളാണ് അവയെല്ലാം. ഒരിക്കലും ഞാൻ ആ വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. അത്തരം ചിത്രങ്ങൾ എടുത്തിട്ടില്ല. ഞാൻ പുറത്തുവിട്ട ചിത്രങ്ങളാണെന്നാണ് അവർ പ്രചരിപ്പിക്കുന്നതെന്നും ജാന്‍വി പറഞ്ഞു.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026