BREAKING NEWS

“ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല”, എരുമ മാംസമാണ് കഴിക്കുന്നത്, ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല, അവര്‍ക്കെതിരെ കേസെടുക്കും, അസം ജനത പരിഷത്ത് സ്ഥാനാര്‍ത്ഥിയെ വിരട്ടി ഹിമന്ദ ബിശ്വ ശർമ്മ

· · 1 min read
Share: Copied!

ഗുവാഹത്തി: അസമിലെ ജെൻ സെഡ് സ്ഥാനാർഥി അസം ജനത പരിഷത്തിന്റെ (എ.ജെ.പി) കുങ്കി ചൗധരിയും അമ്മ സുജാത ഗുരുങ് ചൗധരിയും ബീഫ് കഴിച്ചുവെന്നാരോപിച്ച് ആക്രമണം കടുപ്പിച്ച് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. സെൻട്രൽ ഗുവാഹത്തിയിൽ നിന്ന് ജനവിധി തേടുന്ന 26 കാരിയാണ് അസമിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. “ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല, എന്റെ അഭ്യർഥനയെത്തുടർന്ന് അവർ എരുമ മാംസം കഴിക്കുന്നു.

ഞങ്ങൾ അസമിൽ ബീഫ് കഴിക്കുന്ന സംസ്കാരത്തെ പിന്തുണയ്ക്കുന്നില്ല. അസമിൽ ഞങ്ങൾക്ക് ഒരു കന്നുകാലി സംരക്ഷണ നിയമം ഉണ്ട്, ആരെങ്കിലും നിയമം ലംഘിച്ചാൽ, അവർ മൂന്ന് വർഷം തടവിലാക്കപ്പെടും” എന്ന് ശർമ്മ പറഞ്ഞു. “ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല. നിയമപ്രകാരം, ഞാൻ അവർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ എജെപിയും ബിജെപിയും തമ്മിൽ ഇത്തരം ആരോപണങ്ങങ്ങൾ രൂക്ഷമായിരിക്കുകയാണ്.

വെള്ളിയാഴ്ച ഗുവാഹത്തിയിൽ നടന്ന റാലിയിൽ കുങ്കി ചൗധരിക്ക് തിരിച്ചടിനേരിട്ടു. ഒരു വൈറലായ വീഡിയോയിൽ, പ്രതിഷേധക്കാർ “എ.ജെ.പി ഗോ ബാക്ക്” എന്ന് മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാമായിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഐ.ടി സെൽ തന്റെ ഒരു എഐ വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് കുങ്കി ചൗധരി ആരോപിച്ചു.

BREAKING NEWS
കടം വീട്ടാന്‍ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്‍ഷന്‍
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം ഒരു കായികാധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥ- വിദ്യാഭ്യാസ മന്ത്രി!! അധ്യാപകൻ അറസ്റ്റിൽ, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ മുതൽ കരുതൽ തടങ്കലിൽ വച്ച ശേഷം
29 Oct 2026
BREAKING NEWS
’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി
29 Oct 2026