കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്‌സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം. കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്. കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയും തന്ന ശേഷമാണ് സുധി ചേട്ടന്‍ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ലെന്നും രേണു പറഞ്ഞു.
എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളേയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി. പ്രായപൂര്‍ത്തിയായ മകനാണ്. അവന്‍ സ്വന്തമായി സമ്പാദിക്കാറായി. അവന്‍ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്. എനിക്കതില്‍ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഇതിന്റെ പുറകില്‍ ആരൊക്കെ കളിച്ചുവെന്നും മാനുപ്പുലേറ്റ് ചെയ്തുവെന്നും അറിയാം. എല്ലാവരും റീച്ചിന് വേണ്ടിയാണ് ചെയ്യുന്നത്. തോന്നിക്കാണും റീച്ച് കിട്ടുമെന്ന്.
കിച്ചു സ്വന്തമായി സമ്പാദിക്കുന്നുണ്ട്. അവനെ ചേര്‍ത്തു പിടിക്കാനുണ്ടെന്ന് പറഞ്ഞ് കുറേപ്പേര്‍ രംഗത്ത് വരുന്നുമുണ്ട്. 18 വയസല്ലല്ലോ 22 വയസല്ലേ. യുവാവായില്ലേ. അവരുടെ അക്കൗണ്ട് നമ്പര്‍ ഇട്ടിട്ട് ഒന്നും കൊടുത്തില്ലെന്ന് പറയുമ്പോള്‍ വിഷമം വരില്ലേ. ഞാനും മനുഷ്യനല്ലേ? ഞാന്‍ ആരേയും വഴക്കു പറഞ്ഞിട്ടില്ല. തല്ലിയിട്ടുമില്ല. സ്‌കൂളില്‍ പോകാതെ സുധിച്ചേട്ടന്റെ കൂടെ ഷൂട്ടിന് പോകുന്നതിനാണ് വഴക്ക് പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ്. ഇന്നേവരെ കിച്ചുവിനെ തല്ലിയിട്ടില്ല.
വിവാദങ്ങള്‍ക്ക് ശേഷം കിച്ചു വിളിച്ചിട്ടില്ല. അതിന് മുമ്പ് മിക്ക ദിവസവും വിളിച്ചിരുന്നതാണ്. പ്രഹസനം കാണിക്കാനല്ല അവനെ വിളിച്ചിരുന്നത്. പിന്നെ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്ന് വെക്കുമോയെന്നും രേണു പറഞ്ഞു.













































