BREAKING NEWS

‘കേരത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്; ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

· · 1 min read
Share: Copied!

തിരുവല്ല: ആരോ​ഗ്യ രം​ഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗം പണ്ടാണ് വെന്റിലേറ്ററിൽ ആയിരുന്നത്. ഇതൊക്കെ ആർക്കും പെട്ടെന്ന് മറക്കാൻ പറ്റുന്നതല്ല. ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ കരുതൽ ഏറ്റവും വ്യക്തമായ മേഖലയാണ് ആരോഗ്യ മേഖല. ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചുവെന്നും അദ്ദേഹം വിശദകരിച്ചു.

കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘എന്ത് വൃത്തികേടും കാണിക്കാൻ മടിക്കാത്തവരാണ് കോൺഗ്രസ്. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു, പടക്കം പൊട്ടിച്ചു. കോലീബി സഖ്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. നേമത്തെ ബിജെപിയുടെ ജയം ഡീലിന്റെ ഭാഗമായിരുന്നു. അന്ന് അതാരും വിശ്വസിച്ചില്ല. ഞങ്ങൾ അന്ന് പറഞ്ഞു ഇവിടെ തുറന്ന അക്കൗണ്ട് ഇവിടെ തന്നെ പൂട്ടിക്കും. അങ്ങനെയാണ് അത് പൂട്ടിക്കുകയും ശിവൻകുട്ടി വിജയിക്കുകയും ചെയ്തത്.

ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ കൃത്യതയോടെ നിലപാട് സ്വീകരിച്ചു. പരാതി ആദ്യം ഉയർന്നു വരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലിലൂടെയാണ്. ദ്വാരപാലക പീഠം കണ്ടെടുത്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ്. ഇതിന് പിന്നിൽ ദുരുദ്ദേശം എന്ന് വ്യക്തം. ഇതിന്റെ ഭാഗമായി മറ്റു കാര്യങ്ങൾ ഉയർന്നു വന്നപ്പോൾ ദേവസ്വം ബോർഡും സർക്കാരും കൃത്യമായ നിലപാടെടുത്തു. അന്വേഷണം തുടരുന്നതിനിടെ നിരവധി പരാതികൾ വന്നു. അതിൽ ഹൈക്കോടതി വ്യക്തത വരുത്തി. കുറ്റപ്രപത്രം വരാൻ വൈകിയതു കൊണ്ടാണ് പത്മകുമാറിന് ജാമ്യം കിട്ടിയത്. സിപിഎം എല്ലാ ചുമതലയിൽ നിന്നും പത്മകുമാറിനെ മാറ്റി നിർത്തി, പിണറായി പറഞ്ഞു.

ഗീവർഗീസ് മാർ കൂറിലോസിന്റെ ഭരണമാറ്റം വേണമെന്ന പരാമർശത്തെക്കുറിച്ച് അങ്ങനെ അദ്ദേഹം പറയില്ല എന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു. ‘അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി പറയുന്ന ആളാണ്. ഈ ജനകീയ നയങ്ങൾ തുടരേണ്ടതുണ്ട് എന്നുള്ളതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിന് കൂടുതൽ തിളക്കമുള്ള വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന യുവാവുമായി വഴിവിട്ട ബന്ധം, എതിര്‍ത്ത അമ്മായിയമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മരുമകളും കാമുകനും, പിന്നാലെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം, പ്രതികള്‍ പൊലീസ് പിടിയില്‍

BREAKING NEWS
’മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായത്; അപകടത്തിനു പിന്നാലെ മൊഴി നൽകിയ പ്രിയാദ് സംഭവത്തിന്റെ ദൃക്സാക്ഷിയാണെന്നതിന് തെളിവുണ്ടോ?’; പ്രതിഭാ​ഗത്തിന്റെ വാദം; സംഭവത്തിന്റെ ഗൗരവം കുറച്ചുകാണിക്കരുതെന്ന് കോടതി
16 Oct 2026
BREAKING NEWS
ദേശീയ പതാകയേന്തി അണിനിരന്ന് സിജെപി; ’തിരംഗാ മാർച്ച് നടത്തരുതെന്ന മുന്നറിയിപ്പ് ലംഘിച്ചു’, തടഞ്ഞ് പോലീസ്, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ
16 Oct 2026
BREAKING NEWS
അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു, പാര്‍ട്ടിക്ക് വിധേയമാകണം, രമ്യ ഹരിദാസിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
16 Oct 2026
BREAKING NEWS
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, കാത്തിരുന്നു കാണാം, സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, പിണറായിക്കെതിരായ ഇഡി സമന്‍സില്‍ രമേശ് ചെന്നിത്തല
16 Oct 2026