BREAKING NEWS

ഉത്സവം കണ്ട് പുലർച്ചെ മടങ്ങവേ നിയന്ത്രണം വിട്ട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു, മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, അപകടം കൂട്ടുകാരനെ വീട്ടിലാക്കാൻ പോകുന്നതിനിടെ

· · 1 min read
Share: Copied!

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

അമിതവേഗതയിൽ എത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ തിങ്കളാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന യുവാവുമായി വഴിവിട്ട ബന്ധം, എതിര്‍ത്ത അമ്മായിയമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മരുമകളും കാമുകനും, പിന്നാലെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം, പ്രതികള്‍ പൊലീസ് പിടിയില്‍

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026