BREAKING NEWS

വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന യുവാവുമായി വഴിവിട്ട ബന്ധം, എതിര്‍ത്ത അമ്മായിയമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മരുമകളും കാമുകനും, പിന്നാലെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം, പ്രതികള്‍ പൊലീസ് പിടിയില്‍

· · 1 min read
Share: Copied!

ലഖ്നോ: ഉത്തർപ്രദേശിൽ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി. 69കാരിയായ നിർമല ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

തന്‍റെ ഭാര്യ രഞ്ജനയും വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന രാജനും ചേർന്നാണ് കൊല നടത്തിയതെന്ന് നിർമല ദേവിയുടെ മകൻ ത്രിദേഷ് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച്ച എതിർത്തതാണ് കൊലക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രഞ്ജനയെയും രാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിർമല ദേവിയും മകനും മരുമകളും ഇവരുടെ മൂന്ന് മക്കളും വീടിന്‍റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്.

മുകളിലത്തെ നിലയിൽ വാടകക്ക് താമസിച്ചിരുന്ന രാജന്‍റെ പതിനാല് വയസുള്ള മകൻ ആദിത്യനാണ് നിർമലയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ആദിത്യ വിവരമറിയിച്ചതിനെ തുടർന്ന് ജോലി സ്ഥലത്തായിരുന്ന ത്രിദേഷ് വീട്ടിലെത്തുകയായിരുന്നു. പ്രതികൾ സാരി ഉപയോഗിച്ച് നിർമലയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം നിർമലയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026