അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് രണ്ടാം തവണയും ഇന്ത്യ ലോക രാജാക്കാന്മാർ. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസ് തകർത്താണ് ഇന്ത്യ രണ്ടാംതവണയും ലോകരാജാക്കന്മാരായത്. ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 158 റൺസിന് ഓൾഔട്ടാവുകയാവുകയായിരുന്നു. ഓപ്പണർ ഫിൻ അലൻ (9), രചിൻ രവീന്ദ്ര (1), ഗ്ലെൻ ഫിലിപ്സ് (5), മാർക് ചാപ്മാൻ (3), ടിം സെയ്ഫർട്ട് (52), ഡാരില്‍ മിച്ചല്‍ (17), ജെയിംസ് നീഷാം (8), മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍- 47), മാറ്റ് ഹെന്റി- (0), ജേക്കബ് ഡഫി-3 ലോക്കി ഫെര്‍ഗൂസണ്‍-(6*) എന്നിങ്ങനെയാണ് ന്യൂസിലൻഡ് സ്കോറുകൾ.
സെമി ഫൈനലിലെ സെഞ്ചുറി വീരനായ അലനെ മൂന്നാം ഓവറിൽ തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്. ഫൈനലിൽ നാലു വിക്കറ്റുകൾ നേടി.
അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾണ്ടാക്കി അക്ഷർ അടുത്ത പ്രഹരം നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. എട്ടാം ഓവറിൽ ചാപ്‍മാനെ ബൗൾഡാക്കി ഹാർദിക് കിവീസിന്റെ അടുത്ത വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി എറിഞ്ഞ തൊട്ടടുത്ത ഓവറിൽ മിന്നും ഫോമിൽ കളിച്ച സെയ്ഫർട്ടിനെ ബൗണ്ടറി ലൈനിനു സമീപം ഇഷാൻ കിഷൻ കിടിലൻ ക്യാച്ചിലൂടെ കയ്യിലൊതുക്കി. ഇതോടെ 8.1 ഓവറിൽ 5ന് 72 എന്ന നിലയിലേക്ക് കിവീസ് വീണു.
അഹമ്മദാബാദ്: ഇത് ആരൊക്കെ ചേട്ടനെ ഒതുക്കാൻ ശ്രമിച്ചോ, അവർക്കെല്ലാമുള്ള മറുപടിയാണ്. ട്വന്റി20 ലോകകപ്പ് കലാശപ്പോരിൽ അഭിഷേകിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണിനും അർധസെഞ്ചുറി. 33 പന്തിൽ മൂന്നു സിക്സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധശതകം തൊട്ടത്. ഈ ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയാണിത്. പിന്നാലെ അടുത്തടുത്ത് രണ്ട് സിക്സറും പായിച്ചു മലയാളി താരം.
ടോസ് ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണർ അഭിഷേക് ശർമ (21 പന്തിൽ 52) ആണ് പുറത്തായി. എട്ടാം ഓവറിൽ രചിൻ രവീന്ദ്രയാണ് അഭിഷേകിനെ കീപ്പർ ടിം സീഫെർട്ടിന്റെ കൈകളിൽ എത്തിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ.
അതേസമയം ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്.
അഭിഷേക് ശർമ 18 പന്തിലാണ് അർധസെഞ്ചുറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. അതേസമയം മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സിക്സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണർമാരും കത്തിക്കയറി.















































