മലപ്പുറം: പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൈബർ പട്രോളിംഗിനിടെയാണ് വിവാദ പോസ്റ്റ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും പോസ്റ്റിന് താഴെ മതസ്പർധ വളർത്തുന്ന തരത്തിൽ പ്രകോപനപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. നിയമലംഘനം നടത്തിയതായി കണ്ടെത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി.



















































