BREAKING NEWS

പ്രക്ഷോഭക്കാർക്ക് നേരെ ചെറുവിരൽ അനക്കരുത്!! സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ, വെ‌ടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തും- ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൻ: ഇറാനിൽ വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ അക്രമമോ വെ‌ടിവയ്പോ ഉണ്ടായാൽ യുഎസ് അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് കുറിച്ചു.

അതേസമയം ഇറാനിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഏഴു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരുക്കേറ്റെന്നുമാണ് ഇറാൻ അധികൃതർ സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു അനൗദ്യോഗികമായി പുറത്തുവരുന്ന വാർത്തകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണു ഇറാനിൽ പ്രതിസന്ധി രൂക്ഷമാക്കിയത്‌. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. കഴിഞ്ഞ വർഷം ജൂണിൽ 12 ദിവസം നീണ്ട ഇസ്രയേൽ ആക്രമണവും ഇറാന്റെ സാമ്പത്തികസ്ഥിതി വഷളാക്കി.

എംഎൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ എന്റെ കാറിൽ കയറിയിട്ടുണ്ട്, എൻറെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ സിപിഐ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർമയുണ്ട്- വെള്ളാപ്പള്ളി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സിപിഐക്കാർ വാങ്ങില്ല, തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും,- വെള്ളപ്പള്ളി, ബിനോയ് വിശ്വം പോര് മുറുകുന്നു

BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026
BREAKING NEWS
ചങ്ങനാശ്ശേരി കുടുംബത്തിന്റെ കൂട്ടമരണത്തിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ഓൺലൈൻ ഗെയിമിങ്, ട്രേഡിങ് ഇടപാടുകളും പരിശോധിക്കും
01 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ 90 മുതൽ 120 ദിവസവും വരെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു, എന്തേ അന്ന് SFI-ക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചില്ല? വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ല, സസ്‌പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതുമെല്ലാം സർവകലാശാലയുടെ അധികാര പര...
01 Nov 2026