സൂര്യാ ,മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെ
ത്തുന്നു.
ന്യൂസൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് .
വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ് .
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് വൻ വിജയം നേടിയ ലക്കി ഭാസ്കറിനു ശേഷം
വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്.
ഒപ്പം പ്രേമലുവിലൂടെ മലയാളി പ്രേഷകൻ്റെ ഹരമായി മാറിയ മമിതാ ബൈജൂ നായികയായി എത്തുന്നതും പ്രേഷകർക്ക് പ്രത്യേകിച്ചും യൂത്തിൻ്റെ ഇടയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
സൂര്യയും മമിതയും ചേർന്നുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോംഗ് ഇതിനകം നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
“മനോഹരമായ ലൊക്കേഷനുകൾ … ദേശീയ പുരസ്ക്കാരത്തിനർഹനായ ജി.വി. പ്രകാശ് കുമാറിൻ്റെ സംഗീതം … മികച്ച അക്ഷനുകൾ ഇവയെല്ലാം കോർത്തിണക്കി
വലിയ
മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ആണ്. നിർമ്മിക്കുന്നത് . ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് ” പട്ടാമ്പൂച്ചി” ഒരുക്കിയിരിക്കുന്നത് .എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്.
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ,
വാഴൂർ ജോസ്.
സൂര്യയും മമിതാ ബൈ ജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആൻഡ് സൺസ് ആഗസ്റ്റ് പതിന്നാലിന്
YOU MAY ALSO LIKE
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്