LATEST UPDATES

സാമന്തയും സോണി ലിവ് തമിഴും കൈകോർക്കുന്നു

· · 1 min read
Share: Copied!

നടി സാമന്ത റൂത്ത് പ്രഭുവും സോണി ലിവ് തമിഴും ഒന്നിക്കുന്ന പുതിയ സഹകരണ പ്രഖ്യാപനം ശ്രദ്ധ നേടുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ സംരംഭത്തിനായാണ് ഇരുവരും കൈകോർക്കുന്നതെന്നാണ് സൂചന.

2026-ൽ പുതിയ തുടക്കങ്ങളും വ്യത്യസ്തമായ സൃഷ്ടിപരമായ പരീക്ഷണങ്ങളും ഏറ്റെടുത്ത സാമന്ത, തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങുകയാണ്. ധീരമായ തീരുമാനങ്ങളിലൂടെയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിലൂടെയും എന്നും ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്റെ പുതിയ നീക്കവും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ കൗതുകമുണർത്തിയിരിക്കുകയാണ്.

സാമന്തയുടെ താരമൂല്യവും മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലുള്ള സോണി ലിവിന്റെ പ്രതിബദ്ധതയും ചേരുന്ന ഈ സഹകരണം വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഈ പുതിയ സഹകരണത്തെക്കുറിച്ച് സംസാരിച്ച സാമന്ത റൂത്ത് പ്രഭു പറഞ്ഞു: “മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചു. സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026