BREAKING NEWS

പന്തീരങ്കാവ് ബാങ്ക് കവർച്ച: മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പ് കുഴിച്ചപ്പോൾ കിട്ടിയത് നനഞ്ഞു കുതിർന്നതും കീറിയതുമായ 39 ലക്ഷം രൂപ, പണം കണ്ടെത്തിയതു ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞ്

· · 1 min read
Share: Copied!

കോഴിക്കോട്: പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് 39 ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു പണം. 40 ലക്ഷത്തിൽ 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ.

അതേസമയം സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരങ്കാവ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിൽ പണം കുഴിച്ചിട്ടതായി പ്രതി സമ്മതിക്കുകയായിരുന്നു. ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞാണ് പോലീസ് പണം കണ്ടെത്തിയത്. കണ്ടെടുത്ത പണം പോലീസ് പണം എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തി.

ഷിബിൻലാൽ പന്തീരങ്കാവ് മണക്കടവ് റോഡിലെ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാനെന്ന കള്ളക്കഥയുണ്ടാക്കിയായിരുന്നു കവർച്ച നടത്തിയത്.

രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇതേത്തുടർന്ന് ഷിബിൻലാലിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം ഇസാഫ് ബാങ്ക് ജീവനക്കാർ പണവുമായി സ്വർണം പണയംവെച്ച ബാങ്കിലേയ്ക്ക് എത്തി. പണവുമായി ജീവനക്കാരൻ അരവിന്ദൻ പന്തീരങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.

26/11 മുംബൈ ആക്രമണത്തിന് സമാനമാകണം!! ‘പഹൽഗാം ഭീകരാക്രമണത്തിന് നിർദ്ദേശം നൽകിയത് പാക് ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വം, ആസൂത്രണം ചെയ്തത് ISIയും ലഷ്‌കറെയും ചേർന്ന്!! പ്രാവർത്തികമാക്കിയത് ഭീരകർ, കാശ്മീർ ഭീകരരെ ഒഴിവാക്കിയത് രഹസ്യാത്മകത സൂക്ഷിക്കാൻ’- റിപ്പോർട്ട്

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026