BREAKING NEWS

രണ്ടുവർഷം മുൻപ് 16 വയസുകാരിയെ വിവാഹം ചെയ്ത് മലയാളി സൗദിയിലേക്ക് മുങ്ങി, യുവാവ് സൗദിയിലെത്തിയ പിറകെ വധുവിന്റേയും ബന്ധുക്കളുടേയും വക പീഡന പരാതി, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, വരന്റേയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും കേസ്

· · 1 min read
Share: Copied!

റിയാദ്: പതിനാറു വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പോലീസിന്റെ പിടിയിൽ. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പോലീസ് സംഘം നാട്ടിലെത്തിച്ചത്.

വേണേൽ കലണ്ടറിൽ കുറിച്ചുവച്ചോ, ഏപ്രിൽ 17, വാങ്കഡെ സ്റ്റേഡിയം!! ‘മുംബൈയ്ക്കെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 300 റൺസ് അടിച്ചെടുക്കും, അത് കാണാൻ ഞാൻ ​ഗ്യാലറിയിലുണ്ടാകും’- പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. ഏതാനും ദിവസത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് തിരികെ റിയാദിലെത്തി. എന്നാൽ പിന്നീട് ബന്ധുക്കളും വധുവും ചേർന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നൽകി. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടിയ കേരള പോലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പടുവിച്ചതോടെ സൗദി ഇന്റർപോൾ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

കുഞ്ഞിന്റെ ജനനം ആഘോഷമാക്കാൻ ലഹരി പാർട്ടി, പിതാവുൾപ്പെടെ നാലുപേർ പിടിയിൽ

ഇന്നലെ രാത്രിയാണ് കേരളത്തിൽനിന്നെത്തിയ പോലീസ് സംഘത്തിന് സൗദി പോലീസ് പ്രതിയെ കൈമാറിയത്. അഞ്ചു ദിവസം മുൻപാണ് കേരള പോലീസ് ഉദ്യോഗസ്ഥരായ മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ റിയാദിൽ എത്തിയത്. പ്രതിയെ സൗദി പോലീസ് ഇന്നലെ രാത്രി വിമാനത്തിൽ വച്ച് കേരള പോലീസിന് കൈമാറി. അതേസമയം, ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026