BREAKING NEWS

‘Gracias Yadil!’; മലയാളി ആരാധകന്റെ ബെർത്ത് ഡേ ആശംസയ്ക്ക് മെസ്സിയുടെ മറുപടി, വൈറലായി കമന്റ്;താരമായി കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ

· · 1 min read
Share: Copied!

തൃശ്ശൂർ: പിറന്നാൾ ആശംസകൾ നേർന്ന മലയാളി ആരാധകന് നന്ദിയറിയിച്ച് ഫുട്ബോൾ ഇതിഹാസം Lionel Messi. കൊടുങ്ങല്ലൂർ സ്വദേശി യാദിൽ എം. ഇഖ്ബാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മെസ്സി നേരിട്ട് കമന്റ് രേഖപ്പെടുത്തിയത്.

അർജന്റീനയുടെ ജഴ്‌സിയണിഞ്ഞ് പിറന്നാൾ ആശംസകൾ അറിയിച്ച വീഡിയോയിലാണ് യാദിൽ, “കേരളത്തിൽനിന്ന് ഇന്ത്യൻ ജനതയുടെ സ്നേഹം അറിയിക്കുന്നു. ഒരിക്കൽ ലിയോ എന്റെ പരിശ്രമങ്ങൾ കാണുകയും എന്നെ തിരിച്ചറിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് പറഞ്ഞത്.

കൊടുങ്ങല്ലൂരിൽ യാദിൽ വരച്ച മെസ്സിയുടെ ഭീമൻ മ്യൂറൽ ചിത്രം, ലോകകപ്പ് വിജയത്തിന് പിന്നാലെ നിർമിച്ച പ്രതിമ, തന്റെ ആഡംബര വാഹനത്തിൽ പതിപ്പിച്ച മെസ്സിയുടെ ചിത്രം എന്നിവ ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മെസ്സി സ്പാനിഷ് ഭാഷയിൽ “Gracias Yadil!” (നന്ദി യാദിൽ) എന്ന് കമന്റ് ചെയ്തു. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ മെസ്സിയുടെ ഈ പ്രതികരണം യാദിലിനും ആരാധകർക്കും വലിയ സന്തോഷമായി.

മെസ്സിയുടെ കമന്റിന് ഇതിനോടകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. കമന്റ് കണ്ട നിരവധി പേർ യാദിലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും എത്തുന്നുണ്ട്. ഒരു മലയാളി ആരാധകന്റെ സ്നേഹത്തിനും സമർപ്പണത്തിനും ലോക ഫുട്ബോളിന്റെ സൂപ്പർതാരം നൽകിയ അംഗീകാരമായാണ് സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ചിക്കുൻഗുനിയക്ക് ​ഗോമൂത്രം ബെസ്റ്റെന്ന് പഠനഫലം! പ്രതിരോധമരുന്നായി പരീക്ഷിച്ചപ്പോൾ വൈറസിന്റെ അളവ് 90% കുറഞ്ഞു!! കണ്ടെത്തലുമായി ഐഐടി റൂർക്കി ഗവേഷകർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026