BREAKING NEWS

അല്ലയോ ‘അടർക്കളത്തിലെ’ യോദ്ധാവേ, വിയോജിക്കുന്നവരെയെല്ലാം ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണ്? വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെ… പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട… ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഹസീന

· · 1 min read
Share: Copied!

നടി ലക്ഷ്മിപ്രിയയുടെ വർഗീയ പരാമർശങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ മറുപടിയുമായി നടി ഉഷ ഹസീന. ഉഷ ഹസീനയുടെ പേര് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ വർഗീയ പരാമർശങ്ങൾ നടത്തിയത്. ഭർത്താവിന്റെ മതത്തിനനുസരിച്ചാണ് ഉഷ ഹസീന പേര് മാറ്റുന്നത് എന്ന് ധ്വനിപ്പിക്കുന്ന പരാമർശമാണ് അവർ നടത്തിയത്. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ ഉഷ മറുപടി കൊടുത്തത്. ഉഷ എന്നത് ബാലചന്ദ്രമേനോൻ ഇട്ടപേരാണെന്നും അല്ലാതെ ഹിന്ദുവിനെ വിവാഹം ചെയ്യാൻ താൻ പേര് മാറിയിട്ടില്ലെന്നും ഉഷ ഹസീന വ്യക്തമാക്കി.

‘ബാലചന്ദ്രമേനോൻ സാർ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ പേരുകൾ മാറ്റിയിട്ടുണ്ട്. 1988-ൽ ബാലചന്ദ്രമേനോൻ സാർ മലയാള സിനിമയിൽ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം ഇട്ട പേരാണ് ഉഷ. ഹസീന ഹനീഫ് എന്ന ഞാൻ അന്നുമുതൽ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത്. അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാൻ വേണ്ടി പേരും മാറ്റിയിട്ടില്ല, മതവും മാറിയിട്ടില്ല. പുനർവിവാഹം ചെയ്തപ്പോൾ ഹസീന എന്ന പേര് ചേർത്തിട്ടുമില്ല. ശരിയാണ്, ചിലർക്ക് ഞാൻ ഉഷയും ചിലർക്ക് ഞാൻ ഹസീനയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരും എന്റെ നാട്ടുകാരും ഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത്.’ -ഉഷ ഹസീന പറഞ്ഞു. ചോദിച്ച കണക്കിന്റെ കാര്യം മറക്കേണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഉഷ ഹസീന പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഉഷ ഹസീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

അല്ലയോ ‘അടർക്കളത്തിലെ’ യോദ്ധാവേ, വലിയ ഉപദേശങ്ങളും ക്ലാസുകളുമായി ഇറങ്ങും മുൻപ് സ്വന്തം സംസാരരീതി ഒന്ന് കണ്ണാടിയിൽ നോക്കി പരിശോധിക്കുന്നത് നന്നായിരിക്കും. വിയോജിക്കുന്നവരെയെല്ലാം കണ്ടപാടെ ‘ജിഹാദി’ എന്ന് വിളിച്ച് മുദ്രകുത്താൻ താങ്കൾക്ക് കിട്ടിയ ആ ലൈസൻസ് എവിടുന്നാണെന്ന് അത്ഭുതം തോന്നുന്നു. വായ തുറന്നാൽ വർഗീയ വിഷം മാത്രം തുപ്പുന്ന താങ്കൾ മറ്റുള്ളവർക്ക് നന്മയും മര്യാദയും പഠിപ്പിക്കാൻ നടക്കുന്നത് ശരിക്കും ഒരു കോമഡി ഷോ പോലെയാണ്.

മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ കാട്ടുന്ന ഈ ആവേശം, സ്വന്തം വാക്കുകളിലെ ആ അഹങ്കാരവും കയ്പ്പും ഒന്ന് കുറയ്ക്കാൻ കാണിച്ചിരുന്നെങ്കിൽ അത് എത്ര നന്നായേനെ! അന്യന്റെ മേൽ വിഷം വാരി എറിയുന്നതിന് മുൻപ്, സ്വന്തം സംസാരത്തിലെ ഈ നിലവാരത്തകർച്ചയെങ്കിലും ഒന്ന് ബോധ്യപ്പെട്ടാൽ നന്നായിരുന്നു. 1988-ൽ ശ്രീ ബാലചന്ദ്രമേനോൻ സാർ മലയാള സിനിമയിൽ എന്നെ നായികയായി പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം ഇട്ട പേരാണ് ഉഷ. ഹസീന ഹനീഫ് എന്ന ഞാൻ അന്നുമുതൽ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത്. ശ്രീ ബാലചന്ദ്രമേനോൻ സാർ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ എല്ലാം പേരുകൾ മാറ്റിയിട്ടുണ്ട്. അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാൻ വേണ്ടി പേരും മാറ്റിയിട്ടില്ല മതവും മാറിയിട്ടില്ല. പുനർവിവാഹം ചെയ്തപ്പോൾ ഹസീന എന്ന പേര് ചേർത്തിട്ടുമില്ല.

ശരിയാണ് ചിലർക്ക് ഞാൻ ഉഷയും ചിലർക്ക് ഞാൻ ഹസീനയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരും എന്റെ നാട്ടുകാരും ഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ഞാൻ എന്റെ ഭർത്താവും ഭർത്താവിന്റെ കുടുംബവുമായി വളരെ സന്തോഷത്തോടും സമാധാനത്തോടും അന്തസ്സോടെയും തന്നെയാണ് ജീവിക്കുന്നത്. അല്ലാതെ എന്റെ ഭർത്താവ് എന്നെ ഉപദ്രവിക്കുന്നു എന്നെ സംരക്ഷിക്കുന്നില്ല ചിലവിന് തരുന്നില്ല എന്നു പറഞ്ഞ് ഞാൻ സഹപ്രവർത്തകരുടെ അടുത്ത് പരാതിയുമായി കരഞ്ഞു പറഞ്ഞിട്ടില്ല. പിരിയുകയാണ് ഇനി ഒറ്റയ്ക്കാണ് ജീവിതം എന്നു പറഞ്ഞു ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യേണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടില്ല. ഇത്തരം ലീലാവിലാസങ്ങൾ ഒക്കെ ചെയ്യുന്നത് ആരാണെന്ന് അറിയാമല്ലോ? വലിയ വലിയ തള്ള് തള്ളുമ്പോൾ ഇടയ്ക്കിടയ്ക്ക് പൊന്നമ്മ ബാബുവിനെയും കെപിഎസി ലളിതയെയും ഭാഗ്യലക്ഷ്മിയും ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും.

യോദ്ധാവിന്റെ ഇന്നത്തെ പോസ്റ്റിന് വേണമെങ്കിൽ ഒരു ഡിഫർമേഷൻ ഫയൽ ചെയ്യാൻ സ്‌കോപ്പ് ഉണ്ട്. പക്ഷേ എന്റെ കയ്യിൽ കെട്ടിവയ്ക്കാൻ ഒരു കോടി രൂപ ഒന്നും ഇല്ലേ… നമ്മൾ പാവപ്പെട്ടവളാണേ… രോദനം ഇനിയും തുടരും എന്നും പിആർ വർക്ക് ഉണ്ടാവുമെന്നും സൈബർ അറ്റാക്ക് ഉണ്ടാവുമെന്നും മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്… നടക്കട്ടെ…

പിന്നെ, നമ്മൾ ചോദിച്ച ആ ശരിയായ കണക്കിന്റെ കാര്യം മറക്കണ്ട. കള്ളക്കണക്കിന്റെ തെളിവുകൾക്ക് മുന്നിൽ പതറിയോടിയിട്ട്, അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുന്ന ആ പതിവ് പരിപാടി ഇവിടെ വേണ്ട. വ്യക്തമായ കണക്ക് പറഞ്ഞ് മറുപടി നൽകാൻ കാണിക്കാത്ത ഈ അമാന്തം താങ്കളുടെ യഥാർത്ഥ മുഖം തന്നെയാണ് വെളിപ്പെടുത്തുന്നത്. ഓർക്കുക, ഇതുപോലെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അന്ന് ഓടി ഒളിക്കാൻ ഒരിടവും കാണില്ല!.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ഒരു മറുപടിയും തരാൻ താല്പര്യം ഇല്ല. അത് നിങ്ങൾ അർഹിക്കുന്നുമില്ല.

സെക്രട്ടേയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ, തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ വഴിയെന്ന് പോലീസ്, ഇന്നുതന്നെ അറസ്റ്റ്!! എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്, ബ്ലേഡ് കൊണ്ടുവന്നത് ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിക്കാൻ- എഫ്ഐആർ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026