PRAVASI

സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണു, ചലനശേഷി നഷ്ടപ്പെട്ടു, ഒരുമാസത്തോളം ആശുപത്രിയില്‍, പ്രവാസി മലയാളി മരിച്ചു

· · 1 min read
Share: Copied!

അൽഹസ: പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. അൽഹസയിലെ ആശുപത്രിയിലാണ് മലയാളി മരിച്ചത്. മൂന്ന് പതിറ്റാണ്ടായി പ്രവാസിയായിരുന്നു. മുകേഷ് അൽഹസ സനയ്യയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ് നടത്തിവരികയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുകേഷ് കുഴഞ്ഞുവീണത്. അൽഹസയിലെ ബിൻജലവി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് മരണം. അൽഹസയിലെ പ്രവാസി മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങളിൽ മുകേഷ് സജീവമായിരുന്നു.

നിയമനടപടികൾ പൂർത്തീകരിച്ച മൃതദേഹം ഇന്ന് രാത്രി 10.30ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്കയ്ക്കും. മംഗലാപുരം വിമാനത്താവളത്തിൽ നാളെ പുലർച്ചെ 5.30 ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും.

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026