BREAKING NEWS

സമ്പന്നനെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തുകൂടി, ഇടയ്ക്കിടയ്ക്ക് വിളിച്ച് കുട്ടിയറിയാതെ ഡ്ര​ഗ്സ് കലർത്തിയ ഭക്ഷണം ഓഫർ ചെയ്ത് ലഹരിക്കടിമയാക്കി, മലപ്പുറത്തെ പെൺകുട്ടി പീഡനത്തിനിരയായത് വർഷങ്ങളോളം, ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയറിയാതെ ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. വെങ്ങര സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ​ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈം​ഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ​ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.

സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീണു, ചലനശേഷി നഷ്ടപ്പെട്ടു, ഒരുമാസത്തോളം ആശുപത്രിയില്‍, പ്രവാസി മലയാളി മരിച്ചു

സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിക്കുകയായിരുന്നു. ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടിയോട് അടുപ്പം ഊട്ടിയുറപ്പിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈം​ഗിക കാര്യങ്ങൾക്കായി ഉപയോ​ഗിക്കുകയായിരുന്നു.

ഞെട്ടല്‍ ! കിടപ്പ് രോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തത് മദ്യലഹരിയില്‍ 45കാരന്‍ കസ്റ്റഡിയില്‍, സംഭവം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത്

2020 ൽ പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇൻസ്റ്റഗ്രാം വഴി അബ്ദുൾ ​ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാൾ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. കൂടാതെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ആഭരണങ്ങൾ വാങ്ങി വിൽക്കുകയും ചെയ്തിരുന്നു.

ഏറെ നാളുകൾക്കു ശേഷം പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗൺസിലിം​ഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. അബ്ദുൾ ​ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026