കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ജിയോമാർട്ട്, ‘ഡിജി ഉത്സവ്’ എന്ന പേരിൽ മൂന്ന് ദിവസത്തെ പ്രത്യേക വിൽപ്പന പ്രഖ്യാപിച്ചു. 5G സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ, ഹോം കെയർ ഉപകരണങ്ങൾ, ടെക് എസൻഷ്യൽസ് എന്നിവയിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ 28 മുതൽ 30 വരെ നടക്കുന്ന ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് വീടിനും ദൈനംദിന ഉപയോഗത്തിനുമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ സ്വന്തമാക്കാം.
തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വേഗത്തിലുള്ള ഡെലിവറിയോടുകൂടിയ ഓൺലൈൻ ഷോപ്പിംഗിന്റെ സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിജി ഉത്സവിന്റെ ഭാഗമായി നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും ആകർഷക വിലയിൽ ലഭ്യമാണ്. ₹299 മുതൽ ഇസ്തിരിപ്പെട്ടികൾ, ₹549 മുതൽ ഇലക്ട്രിക് കെറ്റിലുകൾ, ₹699 മുതൽ ഹെയർ ഡ്രയറുകളും ട്രിമ്മറുകളും, ₹1,149 മുതൽ മിക്സറുകൾ, ₹1,599 മുതൽ വാക്വം ക്ലീനറുകൾ, ₹2,799 മുതൽ എയർ ഫ്രയറുകൾ, ₹7,499 മുതൽ വാട്ടർ പ്യൂരിഫയറുകൾ എന്നിവ ലഭ്യമാകും. കൂടാതെ ഐ.ടി. പെരിഫറലുകൾക്കും സ്റ്റോറേജ് ഉൽപ്പന്നങ്ങൾക്കും മികച്ച ഓഫറുകളും ഉണ്ടായിരിക്കും. ഇതിലൂടെ ദൈനംദിന ഡിജിറ്റൽ, ഗൃഹാവശ്യങ്ങൾക്കായുള്ള സമഗ്ര ഷോപ്പിംഗ് കേന്ദ്രമായി ജിയോമാർട്ട് മാറുന്നു.
സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി തിരഞ്ഞെടുത്ത 5G സ്മാർട്ട്ഫോണുകളിൽ പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഈ ഓഫറുകൾ ജൂൺ 30 വരെ മാത്രമേ ലഭ്യമാകൂ.


















































