BREAKING NEWS

വനത്തിൽ അതിക്രമിച്ച് കയറിയതല്ല, സോഷ്യൽ മീഡിയയിൽ വന്ന ദൃശ്യങ്ങൾ കണ്ട് കാഴ്ച കാണാൻ എത്തിയതെന്ന് യുവാക്കൾ!! വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്, വനംവകുപ്പ് ചോദ്യം ചെയ്യുന്നു, മൂന്നു യുവാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത് ആറു മാസംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

· · 1 min read
Share: Copied!

കോഴിക്കോട്: കാഴ്ച കാണാനിറങ്ങി വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങി വനംവകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തെത്തിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22) മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പി.പി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപം വയനാടൻ മലനിരകളുടെ ഭാഗമായ കാട്ടിൽ കുടുങ്ങിയത്. രാത്രി 10.45-ഓടെ വനംവകുപ്പും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

അതേസമയം വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് യുവാക്കൾക്കെതിരെ കേസ്. ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കളെ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

എന്നാൽ അതിക്രമിച്ച് കയറിയതല്ല ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ അടക്കം കണ്ടതിന്റെ അടിസ്ഥാനത്തിൽ കാഴ്ച കാണാനെത്തിയതെന്നാണ് യുവാക്കൾ വനംവകുപ്പ് അധികൃതരോട് പറഞ്ഞത്. വന്യമൃഗങ്ങളടക്കം ഇറങ്ങുന്ന ചെങ്കുത്തായ പ്രദേശത്ത് കുടുങ്ങിയ യുവാക്കൾ തലനാരിഴയ്ക്കാണ് മറ്റ് അപകടങ്ങളിലൊന്നും പെടാതെ രക്ഷപ്പെട്ടത്.

യുവാക്കൾ തിരികക്കയം വെള്ളച്ചാട്ടം കണ്ടശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് കാട്ടിൽ കയറിയതെന്ന് ഇവർ പറഞ്ഞു. പുല്ലംപാറ വ്യൂപോയിന്റ് കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, കരിപ്പാൽ ഫാസിലിന് വഴിതെറ്റി. ഇയാളെ കണ്ടെത്താൻ മറ്റു രണ്ടുപേരും കൂക്കിവിളിച്ചും മൊബൈലിന്റെ ഫ്ളാഷ്‌ലൈറ്റ് തെളിയിച്ചും നടന്നു. ഇത് പുറത്തുള്ള നാട്ടുകാർ കേട്ടതോടെയാണ് ആരോ കാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചത് പ്രകാരമാണ് വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്. നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു. മൂന്നുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. എട്ടുമണിവരെ ശബ്ദംകേട്ടെങ്കിലും പിന്നീട് ശബ്ദം കേൾക്കാത്തതും വെളിച്ചം കാണാത്തതും ആശങ്ക ഉയർത്തിയിരുന്നു.

പിന്നീട് ഫാസിലിനെ കണ്ടതോടെയാണ് ഇവർ കൂക്കിവിളിയും ഫ്ളാഷ് ലൈറ്റ് തെളിയിക്കുന്നതും നിർത്തിയത്. അപ്പോഴേക്കും നേരം വൈകിയതിനാൽ കുറേസമയം ഒരു സ്ഥലത്ത് ഇരുന്നു. ഇതിനിടെയാണ് തിരച്ചിൽ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്കെത്തിയതും യുവാക്കളെ പുറത്തെത്തിക്കുന്നതും.

എല്ലാം എല്‍ഡിഎഫ് ചെയ്തുവച്ചതാണ്, ഇനി അതില്‍നിന്ന് പരിക്കില്ലാതെ തല ഊരാന്‍ പറ്റുമോ, പിഎം ശ്രീ യുഡിഎഫ് സര്‍ക്കാരിന്റെ പെരടിക്ക് വെച്ച് പോകാനാകില്ല- പി കെ കുഞ്ഞാലിക്കുട്ടി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026