തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരുക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ചത്.
പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
















































