BREAKING NEWS

പരാതിയില്‍ നിന്ന് ഒരടി പിന്നോട്ടില്ല, ഭാരവാഹികൾക്ക് കരുണയും കേൾക്കാനുള്ള മനസും വേണം- അന്‍സിബ ഹസന്‍

· · 1 min read
Share: Copied!

കൊച്ചി: താരസംഘടന ‘അമ്മ’ നേതൃത്വവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികളിൽനിന്ന് പിന്നോട്ടില്ലെന്ന് നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടി പറഞ്ഞു. സംഘടനയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോവുന്നത്. ഭാരവാഹികൾക്ക് സംഘടനാ പാടവവും കരുണയും കേൾക്കാനുള്ള മനസും വേണമെന്നും നടി അഭിപ്രായപ്പെട്ടു. ‘വിശദീകരണം ചോദിച്ചുള്ള നോട്ടീസിന് മറുപടി നൽകി. തുടർനടപടികൾ ഒന്നുമുണ്ടായില്ല’, ചോദ്യത്തിന് ഉത്തരമായി നടി പറഞ്ഞു. വിശദീകരണം ചോദിച്ചതിൽ വിവേചനമുണ്ടോയെന്ന ചോദ്യത്തോട്, ‘കാണുന്ന ആളുകൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നുണ്ട്’, എന്നായിരുന്നു അൻസിബയുടെ മറുപടി.

‘സത്യം തെളിയണം. എന്റെ മാത്രം പ്രശ്‌നമായല്ല കാണുന്നത്. വലിയ സമൂഹത്തിലാണ് ജീവിക്കുന്നത്. നന്മയുള്ളയിടമാണ് നമ്മുടേത്. സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ സ്ഥലമാണ് കേരളം. ആ സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ പറ്റണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സംഘടനയിലെ ചില വ്യക്തികൾ ശരിയായല്ല മുന്നോട്ടുപോവുന്നത്. സമൂഹം ശരിയായ രീതിയിലാണ് പ്രതികരിച്ചത്.

അതിൽ സന്തോഷമുണ്ട്. മലയാളികൾക്ക് കാര്യം മനസിലായി, ന്യായത്തിന് കൂടെ നിൽക്കുന്നതിൽ സന്തോഷം’, അവർ വ്യക്തമാക്കി. ‘ഭാരവാഹികൾക്ക് സംഘടനാ പാടവം വേണം. കരുണയും കേൾക്കാനുള്ള മനസും വേണം. സംഘടനയെ നയിക്കുന്നവർ ന്യായത്തിനൊപ്പം നിൽക്കാതിരിക്കുമ്പോൾ അരാജകത്വം ഉണ്ടാവുന്നു. ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഉറച്ചുനിൽക്കുന്നു. പരാതിയിൽ പിന്നോട്ടില്ല’, നടി കൂട്ടിച്ചേർത്തു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026