BREAKING NEWS

ഇത് വിജയ്‍യുടെ പ്രായശ്ചിത്തം? കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ഉത്തരവ് നേരിട്ട് കൈമാറും

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടമായ കുടുംബത്തിൽ നിന്ന് ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാറിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുമെന്നാണ് റിപ്പോർട്ട്. ഇതിനായി ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും.

2025 സെപ്റ്റംബർ 27-നാണ് തമിഴകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. വിജയ്‍യെ കാണാനെത്തിയ 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ (TVK) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ദാരുണ സംഭവം. വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അന്ന് ഒത്തുകൂടിയത്. വിജയ് എത്തുന്നതിൽ ഏകദേശം 7 മണിക്കൂറോളം വൈകിയതിനെത്തുടർന്ന് ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും അനിയന്ത്രിതമായ തിക്കും തിരക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ പലരും ശ്വാസം കിട്ടാതെയും നിലത്തുവീണ് ചവിട്ടേറ്റുമാണ് മരണപ്പെട്ടത്.

ലക്ഷ്യം നേടാൻ എന്ത് വ‍ൃത്തികെട്ട കളിയും കളിക്കാൻ ഇസ്രയേൽ ശ്രമിച്ചു, ഏപ്രിലിൽ ഉന്നമി‌ട്ടത് ഇറാന്റെ രണ്ട് മുതിർന്ന നേതാക്കളെ… ഇസ്രയേൽ സമാധാന ചർച്ചകൾ തകർക്കുമെന്ന ആശങ്കയിൽ അമേരിക്കയുടെ മുന്നറിയിപ്പ്, ഘലിബാഫ് ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് വ്യകതായതോടെ ആക്രമിക്കരുതെന്ന് യുഎസ് ആവശ്യപ്പെട്ടു – റിപ്പോർട്ട്

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026