വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള പോർവിളി തുടരുകയാണ്. തങ്ങളുടെ മണ്ണിൽ കാലുകുത്തിയാൽ സർവ്വ ശക്തിയോടെയും തിരിച്ചടിയ്ക്കുമെന്നും കണ്ണിനു പകരം കണ്ണെന്നതാണ് തങ്ങളുടെ നിലപാടെന്നും ഇറാൻ വെല്ലുവിളിച്ചതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. കണ്ണിന് പകരം തല എന്നതാണ് തങ്ങളുടെ തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയായാണ് ഇരുരാജ്യങ്ങളുടെയും പോർവിളികൾ വിലയിരുത്തപ്പെടുന്നത്. നയങ്ങൾ കാരണം ഇറാൻ വളരെ വലിയ വില നൽകേണ്ടി വരുമെന്നും, നിലവിൽ തന്നെ അവർ വലിയ നഷ്ടങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റൂബിയോ പറഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായും, കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നും എന്നിട്ടും പഠിച്ചിട്ടില്ല. എങ്കിലും, ഒരു കരാറിന് തയ്യാറാകാൻ ഇറാൻ ഇതുവരെയും മാനസികമായി പക്വത പ്രാപിച്ചിട്ടില്ലെന്നും വൈകാതെ തന്നെ അവർ അതിന് നിർബന്ധിതരാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഹൂതികളെ ഇറാൻ ഇളക്കിവിടുന്നെന്ന ഗുരുതര ആരോപണവും അമേരിക്ക ഉയർത്തി. യുഎസിന്റെ വിവിധ താവളങ്ങളിലേയ്ക്ക് ഹൂതി ആക്രമണം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഘർഷം കൂടുതൽ വ്യാപകമാകുന്നുവെന്നത് വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ.


















































