BREAKING NEWS

‘സമാധാന കരാറിൽ ഒപ്പിടാനുള്ള തീരുമാനം എത്രയും വേ​ഗം എടുത്തോ; അല്ലെങ്കിൽ ഇതുവരെ നടന്നതൊന്നുമായിരിക്കില്ല ഇനി അങ്ങോട്ട്; ആക്രമണം കടുപ്പിക്കും; നിങ്ങൾക്ക് വൈദ്യുതി നിലയങ്ങളോ പാലമോ ഒന്നുമുണ്ടാവില്ല; തീർത്തുകളയും‘: ഇറാന് ട്രംപിന്റെ ഭീഷണി

· · 1 min read
Share: Copied!

വാഷിങ്ടൻ: സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പുവെക്കാത്ത പക്ഷം കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈദ്യുതിനിലയങ്ങൾ, പാലങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടാൻ സൈന്യത്തിന് നിർദേശം നൽകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാൻ പശ്ചിമേഷ്യയിലെ സ്ഥിരം പ്രശ്നകാരികളിലൊന്നാണെന്നും കരാറിലെത്തുന്നത് വൈകിപ്പിക്കുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലമായതായും അവർ പൂർണമായും പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

അതേസമയം, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പരസ്യ വെല്ലുവിളികൾ.

ഇതിനിടെ, ഒമാൻ തീരത്ത് നടന്ന മിസൈൽ ആക്രമണത്തിൽ ഇറാനിൽനിന്ന് പുറപ്പെട്ട എണ്ണക്കപ്പലിന് തീപിടിച്ചു. സംഭവത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതായതായി റിപ്പോർട്ടുണ്ട്. ഇവരിൽ ഒരാൾ മരിച്ചതായും സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അസംസ്കൃത എണ്ണയും രാസവസ്തുക്കളും കൊണ്ടുപോകുകയായിരുന്ന എം.ടി. സെറ്റെബെല്ലോ എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ഉപരോധ നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനെ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച കപ്പലിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവിട്ടു.

സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും യുഎസ് അധികൃതരോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി നയതന്ത്ര തലത്തിൽ ഇടപെടലുകൾ തുടരുകയാണെന്നാണ് വിവരം.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026