BREAKING NEWS

ഗ്രോ​യി​ൻ കി​ക്ക് കി​ട്ടി​യ​തി​നാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം പോ​കു​ന്നു, കു​ട്ടി അ​ന​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ത​ല​ച്ചോ​റി​ന് ദോ​ഷ​മാ​യി മാ​റും, സ​ഡേ​ഷ​ൻ ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, വി​ളി​ച്ചാ​ൽ ക​ണ്ണ് തു​റ​ന്നു നോ​ക്കും പക്ഷെ തി​രി​ച്ച​റി​യു​ന്നി​ല്ല, സ​ഡേ​ഷ​ന്റെ എ​ഫ​ക്ട് കു​റ​യു​മ്പോ​ൾ കു​ട്ടി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്!! റെ​ഫ​റി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ന​ൽ​കും, താ​യ്ക്വാ​ണ്ടോ മ​ത്സ​ര​ത്തി​ൽ പ​രുക്കേ​റ്റ കു​ട്ടി​യു​ടെ കു​ടും​ബം

· · 1 min read
Share: Copied!

കൊ​ച്ചി: സി​ബി​എ​സ്ഇ താ​യ്ക്വാ​ണ്ടോ സൗ​ത്ത് സോ​ൺ മ​ത്സ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രു​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സി​ബി​എ​സ്ഇ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും റെ​ഫ​റി​ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കു​മെ​ന്ന് പരുക്കേറ്റ കുട്ടിയുടെ കു​ടു​ബം. മ​ത്സ​ര​ത്തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ റെ​ഫ​റി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ന​ൽ​കു​മെ​ന്ന് കു​ടും​ബം പറഞ്ഞു.

സി​ബി​എ​സ്ഇ ചെ​യ​ർ​മാ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ട്ടി​യു​ടെ അ​വ​സ്ഥ അ​ന്വേ​ഷി​ച്ചു കൊ​ണ്ടു​ള്ള ഒ​രു മെ​യി​ലും ഒ​രു കോ​ളും വ​ന്നി​രു​ന്നു. മ​റ്റ് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അതുകൊണ്ടുതന്നെ സി​ബി​എ​സ്ഇ ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ സ്‌​കൂ​ളി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി ന​ൽ​കുമെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

അതേസമയം നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ത​ല​ച്ചോ​റി​ൽ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട് പ്ര​ശ്‌​ന​ങ്ങ​ൾ ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ മാ​റ്റാ​മെ​ന്നും വ​ള​രെ ഗു​രു​ത​ര​മ​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ർ പറയുന്നക്. ഗ്രോ​യി​ൻ കി​ക്ക് കി​ട്ടി​യ​തി​നാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ ര​ക്തം പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി അ​ന​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ത​ല​ച്ചോ​റി​ന് ദോ​ഷ​മാ​യി മാ​റു​ന്ന​തി​നാ​ൽ സ​ഡേ​ഷ​ൻ ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ളി​ച്ചാ​ൽ ക​ണ്ണ് തു​റ​ന്നു നോ​ക്കും എ​ന്ന​ല്ലാ​തെ തി​രി​ച്ച​റി​യു​ന്നി​ല്ല. സ​ഡേ​ഷ​ന്റെ എ​ഫ​ക്ട് കു​റ​യു​മ്പോ​ൾ കു​ട്ടി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ സ​ൻ​സ്‌​കാ​ർ ഭാ​ര​തി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ വ​ച്ച് ന​ട​ന്ന സി​ബി​എ​സ്ഇ സൗ​ത്ത് സോ​ൺ താ​യ്ക്വാ​ണ്ടോ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് തൃ​ശൂ​ർ പെ​രു​മ്പി​ല​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഫാ​യി​സ് അ​ബ്ദു​ൾ ജ​ലാ​ൽ (17)​ന് പ​രുക്കേ​റ്റ​ത്.

മ​ത്സ​ര​ത്തി​നി​ടെ എ​തി​ർ മത്സരാർഥി അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ത​ല​യ്ക്ക് നേ​രെ തൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി അ​ടി​വ​യ​റ്റി​ൽ പ്ര​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് തളർച്ച നേരിട്ടതോടെ ​ഫായി​സ് മ​ത്സ​രം നി​ർ​ത്താ​ൻ റ​ഫ​റി​യോ​ട് സി​ഗ്‌​ന​ൽ ന​ൽ​കി റിം​ഗി​ന് പു​റ​ത്തേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും ഫൗ​ൾ വി​ളി​ക്കു​ക​യോ മ​ത്സ​രം നി​ർ​ത്തു​ക​യോ റ​ഫ​റി ചെ​യ്തി​ല്ല. പി​ന്നാ​ലെ ഫാ​യി​സി​ന്റെ ത​ല​യ്ക്ക് എ​തി​രാ​ളി തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​ദ്യാ​ർ​ഥി ത​ള​ർ​ന്നു വീ​ണു. വീണ വീഴ്ചയിൽ തലയ്ക്ക് പൊട്ടൽ സംഭവിച്ചതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തി. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് 17 ലക്ഷം ചെലവഴിച്ച് കുട്ടിയെ എ​യ​ർ ആം​ബു​ല​ൻ​സി​ൽ കൊ​ച്ചി​യി​ലെത്തിച്ച​ത്.

‘ആദ്യം മാന്യമായി വസ്ത്രം ധരിക്ക്; നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്; അപേക്ഷകളുമായി സ്ത്രീകൾ വരുമ്പോഴെങ്കിലും മര്യാദ കാണിക്കണം’- എഎപി എംഎൽഎയ്ക്കെതിരെ ശബ്ദമുയർത്തി ഡൽഹി മുഖ്യമന്ത്രി

BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026