കൊല്ലം: പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നടപടിയിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാവും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. നടപടിയെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും കുടുംബവും കേരളത്തിൽ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന അഴിമതി സമാനതകളില്ലാത്തതാണെന്നും വിഷയത്തിൽ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഉന്നത നേതാവിനെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് തന്നെ ഇത് പുതിയ അനുഭവമാണെന്നും ഇക്കാര്യത്തിൽ സി.പി.എം. അതിന്റെ നയം വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഇ.ഡി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ വാദങ്ങളെല്ലാം പൊളിഞ്ഞതായും ഇനിയും നിരവധി കേസുകൾ പുറത്തുവരുമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി.-സി.പി.എം. അന്തർധാരയ്ക്ക് ഇ.ഡി. നടപടിയോടെ പോറലേറ്റതായും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.






