BREAKING NEWS

“ഒരു പശ്ചാത്താപവുമില്ല, ആരോടും മാപ്പപേക്ഷിക്കാനുമില്ല, ഞാൻ എന്നെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ അവളുടെ ‘ഷുഗർ ഡാഡി’യെയും കൊല്ലും”, അവിഹിത ബന്ധം ആരോപിച്ച ഭാര്യയുടെ കഴുത്തറുത്ത് കൊന്നു, യാതൊരു കുറ്റബോധവുമില്ലാതെ ഭര്‍ത്താവ്

· · 1 min read
Share: Copied!

ഗുവാഹത്തി: അസമിലെ ബെൽതോലയിൽ ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽവിട്ടു. ബോട്ടിക് ജീവനക്കാരിയായിരുന്ന റിയ താലൂക്ദാർ ആണ് കൊല്ലപ്പെട്ടത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമാനുജ് ഗോസ്വാമിയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ ഭാഗികമായി ജീർണ്ണിച്ച ശരീരത്തോടൊപ്പം മൂന്ന് ദിവസമാണ് ഇയാൾ ഫ്ലാറ്റിൽ കഴിഞ്ഞത്. ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാതിഗാവ് പോലീസ് ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്.

ഈ പരിശോധനയിലാണ് തറയിൽ കിടന്നിരുന്ന റിയയുടെ തലയില്ലാത്ത മൃതദേഹവും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ തലയും പോലീസ് കണ്ടെത്തിയത്. താൻ ചെയ്ത ക്രൂരകൃത്യത്തിൽ യാതൊരുവിധ പശ്ചാത്താപവുമില്ലെന്ന് ഇയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.”ഒരു പശ്ചാത്താപവുമില്ല, ആരോടും മാപ്പപേക്ഷിക്കാനുമില്ല, ഞാൻ എന്നെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ അവളുടെ ‘ഷുഗർ ഡാഡി’യെയും കൊലപ്പെടുത്തും” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കൊലപാതകം സമ്മതിച്ച ഇയാളെ കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സെപ്റ്റംബർ മൂന്നിന് ദമ്പതികൾ തമ്മിൽ ആരംഭിച്ച വഴക്ക് സെപ്റ്റംബർ നാലിന് പുലർച്ചെ വരെ നീണ്ടുപോവുകയും തുടർന്നുണ്ടായ കടുത്ത ദേഷ്യത്തിൽ താൻ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിരുന്നുള്ളൂ. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും വസ്തുതകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി.

BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026