BREAKING NEWS

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു, ജീവനുള്ള കോഴികളെ കൈകളിലേന്തി സുരേഷ് ബാബുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

· · 1 min read
Share: Copied!

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വനിതാ സഖാക്കൾ ഉന്നയിച്ച പരാതികൾ പാർട്ടി നേതൃത്വം പൂഴ്ത്തിവെക്കാതെ എത്രയും വേഗം പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വ്യത്യസ്തമായ പ്രതിഷേധ പ്രകടനം നടത്തി. ജീവനുള്ള കോഴികളെ കൈകളിലേന്തിയും, സുരേഷ് ബാബുവിന്റെ ചിത്രമടങ്ങിയ ‘കോഴി’ കോലമുണ്ടാക്കിയുമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം, സ്വന്തം പാർട്ടിയിലെ വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്കെതിരെ നേരിട്ട് രേഖാമൂലം നൽകിയ പരാതികൾ നിയമത്തിന് മുന്നിലെത്തിക്കാതെ ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

കുറ്റാരോപിതനായ നേതാവിനെതിരെ കേസെടുത്ത് കൃത്യമായ പൊലീസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. പാലക്കാട് ഡിസിസി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സുരേഷ് ബാബുവിന്റെ കോലം പ്രവർത്തകർ കത്തിച്ചു.

 

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026