BREAKING NEWS

‘അടിയന്തരാവസ്ഥക്കാലത്ത് 76 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്, നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്, അതുകൊണ്ടു കേസുകാണിച്ചൊന്നും പോലീസ് ഞങ്ങളെ വിരട്ടണ്ട, ഞാൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു’- കെ പി ഉദയഭാനു

· · 1 min read
Share: Copied!

പത്തനംതിട്ട: പോലീസുകാർക്കെതിരായ ഭീഷണി പ്രസംഗത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു രം​ഗത്ത്. കേസുകാണിച്ചു വിരട്ടാമെന്ന് കരുതിയാൽ അങ്ങനെ ഭയപ്പെടുന്നവരല്ല സിപിഎമ്മുകാരെന്ന് കെ പി ഉദയഭാനു മാധ്യമങ്ങളോടു പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് താൻ 76 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്ന് കെ കരുണാകരൻ ആയിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രിയെന്നും കെ പി ഉദയഭാനു പറഞ്ഞു.

‘കേസ് കാണിച്ച് ഞങ്ങളെ വിരട്ടേണ്ട. കാട്ടാമലയിലേത് രണ്ടുമുറി മാത്രമുള്ള വീടുകളാണ്. കതകുകളും ജനലുകളും പോലും ഇല്ല. ഈ വീടുകളിൽ അർജുൻ ആയങ്കിയെ എങ്ങനെ ഒളിപ്പിക്കും?. വീടുകളിലുള്ള സ്ത്രീകളോട് പോലീസ് അപമര്യാദയായി പെരുമാറി. ചോദ്യം ചെയ്ത ഞങ്ങളുടെ പേരിൽ പോലീസ് കേസ് എടുത്തു. പ്രതിഷേധിക്കാൻ ഉള്ള അവകാശം രാജ്യത്ത് ഉണ്ട്’, കെ പി ഉദയഭാനു പറഞ്ഞു.

അതുപോലെ താൻ പറഞ്ഞ വാക്കുകളിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിമാരും ഉണ്ട് എന്നാണ് താൻ പറഞ്ഞത്. പാവപ്പെട്ടവരുടെ വീട്ടിൽ കയറിയപ്പോൾ പോലീസ് ഇതൊന്നും ചിന്തിച്ചില്ല. മറിച്ച് ഒന്നും ചിന്തിപ്പിക്കരുത് എന്ന് മാത്രമാണ് താൻ പറഞ്ഞത്. പോലീസിന്റെ ന്യായമായ പ്രവർത്തനത്തെ തങ്ങൾ തടസപ്പെടുത്തില്ല. പോലീസുകാരുടെ വീട്ടിലും അമ്മയും സഹോദരിയും ഉണ്ട് ആ രീതിയിൽ തങ്ങളെ ചിന്തിപ്പിക്കരുത് എന്നാണ് താൻ പറഞ്ഞതെന്നും തന്റെ പ്രസ്താവന സ്ത്രീവിരുദ്ധത അല്ലെന്നും കെപി ഉദയഭാനു പറഞ്ഞു. പോലീസുകാർ സ്ത്രീകളുടെ വീട്ടിൽ കയറി പരിശോധന നടത്തിയതിനെ തങ്ങൾ വിമർശിക്കുമെന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.

ഇതിനിടെ കെപി ഉദയഭാനുവിനെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാവും രംഗത്തെത്തി. ഭരണകൂട ഭീകരതയ്ക്ക് എതിരായാണ് കെ പി ഉദയഭാനു പ്രസംഗിച്ചതെന്ന് രാജു എബ്രഹാം പറഞ്ഞു. പോലീസ് നയത്തിന് എതിരെ ശക്തമായ താക്കീതാണ് കെ പി ഉദയഭാനു നൽകിയത്. പാതിരാത്രിയിൽ സ്ത്രീകളും കുട്ടികളുമുള്ള വീടുകളിൽ പരിശോധന നടത്തിയതിനെതിരെ പ്രസംഗിച്ചു. സർച്ച് വാറണ്ട് ഇല്ലാതെ പോലീസ് വീടുകളിൽ പരിശോധന നടത്തിയെന്നും രാജു എബ്രഹാം പറഞ്ഞു. സ്ത്രീകൾ മാത്രമുള്ള വീട് തിരഞ്ഞ് പിടിച്ച് പോലീസ് കയറി. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് സിപിഐഎമ്മിന്റെ കടമയാണ്. അവസാന കമ്മ്യൂണിസ്റ്റുകാരൻ ജീവിക്കുന്നത് വരെ ഈ പോരാട്ടം തുടരും. കള്ളക്കേസ് എടുത്ത് തുറുങ്കിലടക്കാൻ ഉള്ള കരിനിയമം പ്രയോഗിച്ചു. കരിനിയമം കൊണ്ട് കീഴ്‌പ്പെടുത്താൻ കഴിയുന്ന പാർട്ടി അല്ല സിപിഐഎം. അടിയന്തരാവസ്ഥക്കാലത്ത് പോലും സിപിഐഎമ്മിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല. എംഡിഎംഎ കച്ചവട കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് കരി നിയമം നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉണ്ടാകും’, രാജു എബ്രഹാം പറഞ്ഞു.

ഗാര്‍ഹിക പീഡനക്കേസ് വാദിച്ചതില്‍ വൈരാഗ്യം, അഭിഭാഷകന്റെ പിതാവിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു, കഴുത്തറുക്കാനും ശ്രമം, ആക്രമണം കൊച്ചുമക്കളുടെ കണ്‍മുമ്പില്‍ വച്ച്, ബാക്കിയുള്ളവരെ കൂടി തീർക്കുമെന്ന് ഭീഷണിയും, പ്രതികള്‍ ഒളിവില്‍

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026