BREAKING NEWS

27ന് യുവതി ലോഡ്ജിൽ മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം, ഇന്ന് ഉച്ചയോ‌ടെ ഇയാൾ റിസപ്ഷനിലെത്തി രണ്ടു ദിവസമായി യുവതി ഫോണെടുക്കുന്നില്ലെന്ന് അറിയിച്ചു, പോലീസെത്തി റൂം തുറന്നു നോക്കുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയേയും കുഞ്ഞിനേയും!! സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തൃശ്ശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ദുരൂഹതയിൽ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരമധ്യത്തിലുള്ള ലോഡ്ജിൽ. 108ാം നമ്പർ മുറിയിലാണ് ദാരുണസംഭവം നടന്നത്.

കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവർക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. എന്നാൽ ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവർ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് റിസപ്ഷനിൽ അറിയിച്ചു.

എന്നാൽ ജീവനക്കാർക്ക് ദുരൂഹത തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. പ്രസവത്തെ തുടർന്നുള്ള മരണമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പോലീസിൻറെ അന്വേഷണ പരിധിയിലുണ്ട്.

BREAKING NEWS
ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ
14 Oct 2026
BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026