BREAKING NEWS

ഓപ്പറേഷൻ തൂഫാനു പിന്തുണ, കെ സുധാകരൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാനെത്തിയത് മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടും ക്രിമിനൽ പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാൽ… പോയ പോക്കിൽ മട്ടാഞ്ചേരി ബാറിൽ കയറി അടിപിടി, വയോധികന്റെ തല ചുറ്റികയ്ക്ക് അടിച്ചുതകർത്തു, പ്രതി മട്ടാഞ്ചേരി ബിനു റിമാൻഡിൽ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ ബാറിൽ വയോധികനെ ചുറ്റികയ്ക്ക് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ഗുണ്ടകളിൽപ്പെട്ട ഒരാളാണ് ഷിബു.

അതേസമയം എറണാകുളം ഡിസിസി പൂർണമായി കെ. സുധാകരൻറെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. ഡിസിസിയുടെ അറിവോടെ അല്ല ഇത്തരം ഒരു പ്രവൃത്തി കെ. സുധാകരൻ നടത്തിയത് എന്നാണ് ഡിസിസി നേതാക്കൾ അടക്കം കഴിഞ്ഞ ദിവസം പറഞ്ഞത്. അതുപോലെ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് യോ​ഗം വിളിച്ചുചേർക്കേണ്ടത് ആഭ്യന്തര മന്ത്രിയാണെന്നും കെ സുധാകരനല്ലെന്നും രമശ് ചെന്നിത്തല പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് മട്ടാഞ്ചേരിയിലെ ബാറിൽ സംഘർഷമുണ്ടായത്. പിന്നാലെ പ്രതി ചുറ്റിക കൊണ്ട് വയോധികനെ മർദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ക്രിമിനൽ ലിസ്റ്റിൽ പെട്ടവരും ഗുണ്ടകളും അടക്കമുള്ളവരെ വിളിച്ചു ചേർത്ത യോഗം നടന്നത്. നിരവധി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടും ക്രിമിനൽ പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാൽ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്.

മദ്യപിച്ച് വാഹനമോടിച്ചു, പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ യുവാവ് മരിച്ച നിലയിൽ

BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026